Asianet News MalayalamAsianet News Malayalam

ഒമാനില്‍ ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റീന് വേണ്ടി ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം

യാത്രക്കാരുടെ പക്കല്‍ സഹാല പ്ലാറ്റ്‌ഫോം വഴിയുള്ള ഹോട്ടല്‍ ബുക്കിങ് രേഖ ഉണ്ടെന്ന് ഉറപ്പാക്കണമെന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി വിമാന കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Hotel quarantine booking platform in Oman
Author
Muscat, First Published Mar 24, 2021, 5:48 PM IST

മസ്‌കറ്റ്: ഒമാനില്‍ ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റീനില്‍ കഴിയുന്നതിനായി യാത്രക്കാര്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം വഴി ഹോട്ടല്‍ ബുക്ക് ചെയ്യണം. താമസത്തിനുള്ള ഹോട്ടലുകളും അപ്പാര്‍ട്ട്‌മെന്റുകളും സാമൂഹിക വികസന മന്ത്രാലയത്തിന് കീഴിലെ റിലീഫ് ആന്‍ഡ് ഷെല്‍ട്ടര്‍ വിഭാഗത്തിന്റെ ചുമതലയിലുള്ള പ്രത്യേക ഓണ്‍ലൈന്‍ സംവിധാനമായ സഹാല പ്ലാറ്റ്‌ഫോം വഴി ബുക്ക് ചെയ്യണമെന്ന് സിവില്‍ ഏവിയേഷന്‍ ജനറല്‍ അതോറിറ്റി അറിയിച്ചു.  

മാര്‍ച്ച് 29 ഉച്ചയ്ക്ക് രണ്ടു മണി മുതല്‍ ഒമാനിലെത്തുന്ന യാത്രക്കാര്‍ക്ക് ഈ നിയമം ബാധകമാണ്. ഒമാനിലേക്കെത്തുന്ന യാത്രക്കാരുടെ വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള httpsi/covid19.emushrifom എന്ന വെബ്‌സൈറ്റിന്റെ ഭാഗമായാണ് സഹാല പ്ലാറ്റ്‌ഫോം ക്രമീകരിച്ചിട്ടുള്ളത്. യാത്രക്കാരുടെ പക്കല്‍ സഹാല പ്ലാറ്റ്‌ഫോം വഴിയുള്ള ഹോട്ടല്‍ ബുക്കിങ് രേഖ ഉണ്ടെന്ന് ഉറപ്പാക്കണമെന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി വിമാന കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇ-മുശ്‍‍രിഫ് വെബ്‌സൈറ്റില്‍ യാത്രക്കാരുടെ വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്തതിന് ശേഷമാണ് ഹോട്ടല്‍ ബുക്കിങിനുള്ള ഓപ്ഷന്‍ ലഭിക്കുക. വിവിധ ഗവര്‍ണറേറ്റുകളില്‍ സാമൂഹിക വികസന മന്ത്രാലയത്തിന് കീഴില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഹോട്ടലുകളിലും ഹോട്ടല്‍ അപ്പാര്‍ട്ട്‌മെന്റുകളിലുമാണ് ബുക്കിങ് നടത്താന്‍ സാധിക്കുക. 

Follow Us:
Download App:
  • android
  • ios