Asianet News MalayalamAsianet News Malayalam

വാക്സിനെടുക്കാത്ത ഗാര്‍ഹിക തൊഴിലാളികള്‍ക്ക് 14 ദിവസം ഹോട്ടല്‍ ക്വാറന്റീന്‍ നിര്‍ബന്ധം

വാക്സിനെടുക്കാത്ത ഗാര്‍ഹിക തൊഴിലാളികള്‍ക്ക് നിര്‍ബന്ധിത ഹോട്ടല്‍ ക്വാറന്റീനില്‍ ഇളവ് നല്‍കിയെന്ന തരത്തില്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന റിപ്പോര്‍ട്ടുകളോട് പ്രതികരിക്കവെയാണ് ഡി.ജി.സി.എ അധികൃതര്‍ ഇക്കാര്യങ്ങള്‍ അറിയിച്ചത്. 

hotel quarantine mandatory for non vaccinated domestic workers in kuwait
Author
Kuwait City, First Published Jun 19, 2021, 5:37 PM IST

കുവൈത്ത് സിറ്റി: വിദേശത്ത് നിന്ന് കുവൈത്തില്‍ തിരിച്ചെത്തുന്ന ഗാര്‍ഹിക തൊഴിലാളികള്‍ ആരോഗ്യ സുരക്ഷാ മുന്‍‌കരുതലുകള്‍ സ്വീകരിക്കണമെന്ന് സിവില്‍ ഏവിയേഷന്‍ വിഭാഗം അറിയിച്ചു. മന്ത്രിസഭയുടെ തീരുമാനമാണ് കുവൈത്ത് വിമാനത്താവളം അധികൃതര്‍ നടപ്പാക്കുന്നതെന്നും ഏതെങ്കിലും യാത്രക്കാരനെ കുവൈത്തിലേക്ക് പ്രവേശിപ്പിക്കാനോ പ്രവേശനം തടയാനോ ഉള്ള അധികാരം തങ്ങള്‍ക്ക് ഇല്ലെന്നും കുവൈത്ത് ഡി.ജി.സി.എ അറിയിച്ചു.

വാക്സിനെടുക്കാത്ത ഗാര്‍ഹിക തൊഴിലാളികള്‍ക്ക് നിര്‍ബന്ധിത ഹോട്ടല്‍ ക്വാറന്റീനില്‍ ഇളവ് നല്‍കിയെന്ന തരത്തില്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന റിപ്പോര്‍ട്ടുകളോട് പ്രതികരിക്കവെയാണ് ഡി.ജി.സി.എ അധികൃതര്‍ ഇക്കാര്യങ്ങള്‍ അറിയിച്ചത്. വാക്സിനെടുക്കാതെ രാജ്യത്തേക്ക് പ്രവേശിക്കാന്‍ അനുമതി ലഭിക്കുന്ന ഗാര്‍ഹിക തൊഴിലാളികള്‍ 14 ദിവസത്തെ ഹോട്ടല്‍ ക്വാറന്റീന്‍ പൂര്‍ത്തീകരിക്കണം. ഇതിന് പുറമെ യാത്ര പുറപ്പെടുന്ന സമയത്തിന് 72 മണിക്കൂറിനിടെ എടുത്ത കൊവിഡ് പി.സി.ആര്‍ പരിശോധനാ ഫലം ഹാജരാക്കണം. വിമാനത്താവളത്തില്‍ വെച്ച് ഇവരെ വീണ്ടും കൊവിഡ് പരിശോധനയ്‍ക്ക് വിധേയമാക്കും. 14 ദിവസത്തെ ക്വാറന്റീനുള്ള ഹോട്ടല്‍ മുറി നേരത്തെ തന്നെ സ്‍പോണ്‍സര്‍ ബുക്ക് ചെയ്‍തിരിക്കണമെന്നും അറിയിപ്പില്‍ പറയുന്നു.

Follow Us:
Download App:
  • android
  • ios