Asianet News MalayalamAsianet News Malayalam

ഒമാനില്‍ വീടിന് തീപിടിച്ചു; ഒരാള്‍ക്ക് പരിക്ക്

 പരിക്കേറ്റയാളെ ചികിത്സക്കായി ആശുപത്രിയിലേക്ക് മാറ്റി.

house catches fire in Oman
Author
Muscat, First Published Jul 3, 2021, 6:43 PM IST

മസ്‌കറ്റ്: മസ്‌കറ്റ് ഗവര്‍ണറേറ്റിലെ സീബ് വിലയത്തില്‍ ഒരു വീടിന് തീപിടിച്ച് ഒരാള്‍ക്ക് പരിക്കേറ്റതായി സിവില്‍ ഡിഫന്‍സ് സമതി അറിയിച്ചു. സീബ് വിലായത്തിലെ ഒരു വീട്ടില്‍ പടര്‍ന്നു പിടിച്ച തീ മസ്‌കറ്റ് ഗവര്‍ണറേറ്റിലെ സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് വകുപ്പിന്റെ അഗ്നിശമന സേനാംഗങ്ങളെത്തി നിയന്ത്രണവിധേയമാക്കുകയും അപകടത്തില്‍പ്പെട്ടയാളിന് വൈദ്യസഹായം നല്‍കുകയും ചെയ്തതായി സിവില്‍ ഡിഫന്‍സ് സമതി ഓണ്‍ലൈന്‍ പ്രസ്താവനയിലൂടെ വ്യക്തമാക്കി. പരിക്കേറ്റയാളെ ചികിത്സക്കായി ആശുപത്രിയിലേക്ക് മാറ്റിയതായും അറിയിപ്പില്‍ പറയുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios