Asianet News MalayalamAsianet News Malayalam

കൊറോണയെച്ചൊല്ലി തര്‍ക്കം; കുവൈത്തില്‍ ഡ്രൈവറെ കുത്തിക്കൊന്നു

അല്‍ നഹ്‍ദയിലെ സ്വദേശി കുടുംബത്തിലായിരുന്നു സംഭവം. മാര്‍ക്കറ്റില്‍ നിന്ന് സാധനങ്ങള്‍ വാങ്ങിവരാന്‍ 27കാരനായ യുവാവ് ഡ്രൈവറോട് ആവശ്യപ്പെട്ടെങ്കിലും കൊറോണ ഭീതിയാല്‍ അദ്ദേഹം വിസമ്മതിച്ചു. 

house driver stabbed into death in kuwait amid a quarrel on coronavirus covid 19
Author
Kuwait City, First Published Mar 21, 2020, 6:39 PM IST

കുവൈത്ത് സിറ്റി: കൊറോണയെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ കുവൈത്തില്‍ സ്വദേശി യുവാവ് ഹൗസ് ഡ്രൈവറെ കുത്തിക്കൊന്നു. അല്‍ നഹ്‍ദയിലെ സ്വദേശി കുടുംബത്തിലായിരുന്നു സംഭവം. മാര്‍ക്കറ്റില്‍ നിന്ന് സാധനങ്ങള്‍ വാങ്ങിവരാന്‍ 27കാരനായ യുവാവ് ഡ്രൈവറോട് ആവശ്യപ്പെട്ടെങ്കിലും കൊറോണ ഭീതിയാല്‍ അദ്ദേഹം വിസമ്മതിച്ചു. തര്‍ക്കത്തിനൊടുവില്‍ രോഷാകുലനായ യുവാവ് കത്തിയെടുത്ത് ഡ്രൈവറെ കുത്തുകയായിരുന്നു. ദേഷ്യം കൊണ്ട് താന്‍ പലതവണ കുത്തിയതായി ഇയാള്‍ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു. പ്രതിക്കെതിരെ നിയമനടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് സുരക്ഷാ വകുപ്പുകള്‍ അറിയിച്ചു.

കുവൈത്തില്‍ ഒരു ഇന്ത്യക്കാരന്‍ ഉള്‍പ്പെടെ 17 പേര്‍ക്കാണ് ഇന്ന് കൊവിഡ് 19 രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് വൈറസ് ബാധ സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 176 ആയി. വിവിധ വിദേശരാജ്യങ്ങളില്‍ നിന്നുവന്നവര്‍ക്കും അവരുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവര്‍ക്കുമാണ് ഇന്ന് കുവൈത്തില്‍ രോഗം സ്ഥിരീകരിച്ചത്. കുവൈത്തിലെ കൊവിഡ് ബാധിതരില്‍ രണ്ട് മലയാളികളും ഉള്‍പ്പെടുന്നു.

Follow Us:
Download App:
  • android
  • ios