സാധാരണക്കാരെ ലക്ഷ്യമിട്ട് ആക്രമണം നടത്താന്‍ യമനിലെ സന്‍ആ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നാണ് ഹൂതികള്‍ ഡ്രോണ്‍ തൊടുത്തുവിട്ടതെന്ന് സഖ്യസേന വ്യക്തമാക്കി
റിയാദ്: സൗദി അറേബ്യയുടെ (saudi Arabia) തെക്കുപടിഞ്ഞാറന്‍ അതിര്‍ത്തിയിലെ ജിസാന്‍ കിംഗ് അബ്ദുല്ല എയര്‍പോര്‍ട്ടിന് King Abdullah airport in Jazan) നേരെ യമന്‍ വിമത വിഭാഗമായി ഹൂതികളുടെ (Houthi) ഡ്രോണ്‍ ആക്രമണം. ലക്ഷ്യത്തിലെത്തും മുമ്പ് ഡ്രോണ്‍ അറബ് സഖ്യസേന പാട്രിയേറ്റ് മിസൈലയച്ച് തകര്‍ത്തതായി അറിയിച്ചു. തകര്‍ന്ന ഡ്രോണ്‍ ഭാഗങ്ങള്‍ എയര്‌പോര്‍ട്ട് കോംപൗണ്ടില്‍ പതിച്ച് നാലു സാധാരണക്കാര്‍ക്ക് പരിക്കേറ്റു.
സാധാരണക്കാരെ ലക്ഷ്യമിട്ട് ആക്രമണം നടത്താന്‍ യമനിലെ സന്‍ആ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നാണ് ഹൂതികള്‍ ഡ്രോണ്‍ തൊടുത്തുവിട്ടതെന്ന് സഖ്യസേന വ്യക്തമാക്കി. ദക്ഷിണ സൗദിയില്‍ ആക്രമണം നടത്താന്‍ ശ്രമിച്ച് ഹൂതികള്‍ തൊടുത്തുവിട്ട സ്‌ഫോടക വസ്തുക്കള്‍ നിറച്ച മറ്റൊരു ഡ്രോണ്‍ ജിസാന്‍ പ്രവിശ്യയില്‍ പെട്ട അല്‍ മഅ്ബൂജ് ഗ്രാമത്തില്‍ തകര്‍ന്നുവീണു. സന്‍ആ അന്താരാഷ്ട്ര എയര്‍പോര്‍ട്ടില്‍ നിന്നാണ് ഹൂതികള്‍ ഈ ഡ്രോണും അയച്ചത്. ഡ്രോണ്‍ തകര്‍ന്നുവീണ് ആര്‍ക്കെങ്കിലും പരിക്കോ നാശനഷ്ടങ്ങളോ സംഭവിച്ചിട്ടില്ലെന്ന് സഖ്യസേന പറഞ്ഞു.
സ്‌ഫോടക വസ്തുക്കള്‍ നിറച്ച ഹൂതി ബോട്ട് സഖ്യസേന തകര്‍ത്തു
റിയാദ്: സ്‌ഫോടക വസ്തുക്കള്‍ നിറച്ചെത്തിയ ഹൂതി ബോട്ട് (Houthi Boat) ചെങ്കടിന്റെ (Red Sea) തെക്കന്‍ മേഖലയില്‍ വെച്ച് അറബ് സഖ്യസേന തകര്‍ത്തു. സൗദി ടെലിവിഷന്‍ വെള്ളിയാഴ്ചയാണ് ഈ വിവരം റിപ്പോര്‍ട്ട് ചെയ്തത്. യെമനിലെ ഹുദൈദ തുറമുഖത്ത് നിന്നാണ് ബോട്ട് പുറപ്പെട്ടത്. സൗദി അറേബ്യയെയും യുഎഇയെയും ലക്ഷ്യം വെച്ചുള്ള ഹൂതി ആക്രമണങ്ങളില്‍ ലോകരാജ്യങ്ങളുടെ ശക്തമായ പ്രതിഷേധം ഉയരുന്നതിനിടെയാണ് പുതിയ സംഭവം.
ജോലി സ്ഥലത്ത് സഹപ്രവര്‍ത്തകനെക്കുറിച്ച് നുണ പ്രചാരണം നടത്തിയ യുവാവിന് ശിക്ഷ വിധിച്ചു
ഫുജൈറ: യുഎഇയില്‍ (UAE) ജോലി സ്ഥലത്ത് സഹപ്രവര്‍ത്തകനെക്കുറിച്ച് നുണപ്രചാരണം (gossiping) നടത്തിയ യുവാവിന് ശിക്ഷ. മറ്റുള്ളവര്‍ക്ക് മുന്നില്‍വെച്ച് അപമാനിച്ചതിനും വാസ്‍തവ വിരുദ്ധമായ കാര്യങ്ങള്‍ പ്രചരിച്ചതിനും 35 വയസുകാരനായ യുവാവിന് ഫുജൈറ കോടതി (Fujairah Court) 1000 ദിര്‍ഹമാണ് പിഴ വിധിച്ചത്.
ഓഫീസില്‍ ഒപ്പം ജോലി ചെയ്യുന്നയാളാണ് യുവാവിനെതിരെ പരാതി നല്‍കിയത്. താന്‍ മയക്കുമരുന്ന് ഉപയോഗിക്കുന്ന ആളാണെന്നും അതിന്റെ പേരില്‍ തനിക്കെതിരെ പൊലീസ് കേസുണ്ടെന്നും ഇയാള്‍ സഹപ്രവര്‍ത്തകരോട് പറഞ്ഞതായാണ് പരാതിയില്‍ ആരോപിച്ചിരുന്നത്. അന്വേഷണത്തിനൊടുവില്‍ ജോലി സ്ഥലത്തുവെച്ച് യുവാവ് സഹപ്രവര്‍ത്തകനെ അപമാനിച്ചതായും മയക്കുമരുന്ന് ഉപയോഗവും വഞ്ചനയും അടക്കമുള്ള ആരോപണങ്ങള്‍ ഉന്നയിച്ചതായും കണ്ടെത്തി.ഓഫീസിലെ രണ്ട് സഹപ്രവര്‍ത്തകര്‍ പ്രതിക്കെതിരെ മൊഴി നല്‍കുകയും ചെയ്‍തു.
പരാതിക്കാരന്‍ മയക്കുമരുന്ന് ഉപയോഗിച്ചതിനാലാണ് അയാളെ നേരത്തെയുണ്ടായിരുന്ന ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതെന്ന് പ്രതി പറഞ്ഞതായി രണ്ടാ സാക്ഷികളും മൊഴി നല്‍കി. അന്വേഷണത്തിനൊടുവില്‍ പബ്ലിക് പ്രോസിക്യൂഷന്‍, കേസ് കോടതിയിലേക്ക് കൈമാറി. ഒരാളുടെ അന്തസും മാന്യതയും ഇടിച്ചുതാഴ്‍ത്തുന്ന തരത്തില്‍ വാക്കുകള്‍ കൊണ്ടുള്ള പ്രചരണം നടത്തിയതിനാണ് കേസ് രജിസ്റ്റര്‍ ചെയ്‍തത്. വസ്‍തുതകള്‍ വിശദമായി പരിശോധിച്ച ഫുജൈറ പ്രാഥമിക കോടതി 1000 ദിര്‍ഹം പിഴയും കോടതി ചെലവായി 50 ദിര്‍ഹവും നല്‍കാന്‍ ഉത്തവിടുകയായിരുന്നു.
