ആക്രമണത്തില്‍ ആളപായമുണ്ടായിട്ടില്ല.തീ നിയന്ത്രണ വിധേയമാക്കിയെന്നും ഭീകരാക്രമണം പെട്രോളിയം ഉല്‍പാദനത്തെയോ കയറ്റുമതിയെയോ ബാധിച്ചിട്ടില്ലെന്നും സൗദി ഊര്‍ജ മന്ത്രി എഞ്ചിനീയര്‍ ഖാലിദ് അല്‍ ഫാലിഹ് പറഞ്ഞു. 

ദമ്മാം: സൗദി അരാംകോയുടെ എണ്ണപ്പാടത്തിന് നേരെ ഹൂതികളുടെ ഡ്രോണ്‍ ആക്രമണം. ശനിയാഴ്ച രാവിലെ 6.15നാണ് അല്‍ശൈബ എണ്ണപ്പാടത്തിന് നേരെ സ്ഫോടക വസ്തുക്കള്‍ നിറച്ചെത്തിയ ഡ്രോണ്‍ ആക്രമണം നടത്തിയത്. ഇവിടുത്തെ പ്രകൃതി വാതക യൂണിറ്റിന് തീപിടിച്ചു.

ആക്രമണത്തില്‍ ആളപായമുണ്ടായിട്ടില്ല.തീ നിയന്ത്രണ വിധേയമാക്കിയെന്നും ഭീകരാക്രമണം പെട്രോളിയം ഉല്‍പാദനത്തെയോ കയറ്റുമതിയെയോ ബാധിച്ചിട്ടില്ലെന്നും സൗദി ഊര്‍ജ മന്ത്രി എഞ്ചിനീയര്‍ ഖാലിദ് അല്‍ ഫാലിഹ് പറഞ്ഞു. സംഭവത്തെ സൗദി അറേബ്യ ശക്തമായി അപലപിച്ചിട്ടുണ്ട്. സൗദിയിലെ എണ്ണ പൈപ്പ് ലൈനുകളെയും അറേബ്യന്‍ ഗള്‍ഫിലൂടെയുള്ള എണ്ണക്കപ്പലുകളെയും ലക്ഷ്യമിട്ട് നേരത്തെ നടന്ന ആക്രമണങ്ങളുടെ തുടര്‍ച്ചയാണിതെന്നും അന്താരാഷ്ട്ര എണ്ണ വിതരണ സംവിധാനത്തിന്റെ സുരക്ഷക്ക് പോലും ഹൂതികള്‍ ഭീഷണിയാണെന്നും സൗദി ആരോപിച്ചു.