കുവൈത്ത് സിറ്റി: ജനങ്ങൾക്ക്  ജൂഡീഷ്യറിയിൽ വിശ്വാസം കുറഞ്ഞു വരുന്ന സാഹചര്യമാണു ഇന്ത്യയിൽ നിലനിൽക്കുന്നതെന്നു ജസ്റ്റിസ് കമാൽ പാഷ . സുപ്രീം കോടതി പറയുന്നതെല്ലാം ശരിയാകണം എന്നില്ലെന്നും മരട് വിഷയത്തിൽ  ജസ്റ്റിസ് കമാൽ പാഷ കുവൈത്തിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. കൊല്ലം ജില്ലാ അസോസിയേഷന്‍റെ വാർഷിക ചടങ്ങിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു അദ്ദേഹം.