Txai എന്ന് പേരിട്ടിരിക്കുന്ന, പൂര്‍ണമായും ഡ്രൈവര്‍ രഹിതമായി ടാക്സി വാഹനത്തില്‍ ഫ്രീയായി സഞ്ചരിക്കാനുള്ള അവസരം പൊതുജനങ്ങള്‍ക്ക് ഇപ്പോള്‍ പ്രയോജനപ്പെടുത്താമെന്ന് അബുദാബി ഇന്റഗ്രേറ്റഡ് ട്രാന്‍സ്‍പോര്‍ട്ട് സെന്റര്‍ (ഐടിസി - അബുദാബി) ട്വിറ്ററിലൂടെ അറിയിച്ചു. 

അബുദാബി: യുഎഇയില്‍ ഡ്രൈവറില്ലാത്ത ടാക്സിയില്‍ ഫ്രീയായി ചുറ്റിക്കറങ്ങാന്‍ അവസരം. അബുദാബിയിലെ പ്രധാന ഉല്ലാസ കേന്ദ്രങ്ങളായ യാസ് ഐലന്റിലും സാദിയാത്ത് ഐലന്റിലുമാണ് ഡ്രൈവറില്ലാതെ ഓടുന്ന ടാക്സികളില്‍ സൗജന്യമായി സഞ്ചരിക്കാന്‍ സന്ദര്‍ശകര്‍ക്ക് കഴിയുന്നത്. പെരുന്നാള്‍ അവധിക്കാലത്തെ അവശേഷിക്കുന്ന ദിവസങ്ങളിലേക്ക് കൂടി മാത്രമായിരിക്കും ഈ ഓഫര്‍.

Txai എന്ന് പേരിട്ടിരിക്കുന്ന, പൂര്‍ണമായും ഡ്രൈവര്‍ രഹിതമായി ടാക്സി വാഹനത്തില്‍ ഫ്രീയായി സഞ്ചരിക്കാനുള്ള അവസരം പൊതുജനങ്ങള്‍ക്ക് ഇപ്പോള്‍ പ്രയോജനപ്പെടുത്താമെന്ന് അബുദാബി ഇന്റഗ്രേറ്റഡ് ട്രാന്‍സ്‍പോര്‍ട്ട് സെന്റര്‍ (ഐടിസി - അബുദാബി) ട്വിറ്ററിലൂടെ അറിയിച്ചു. ഏറ്റവും ഉന്നത നിലവാരത്തിലുള്ള സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്ന ഈ ടാക്സി സര്‍വീസില്‍ യാത്രക്കാര്‍ക്ക് വ്യത്യസ്‍തവും സുരക്ഷിതവുമായ യാത്രാ അനുഭവം ലഭ്യമാവുമെന്ന് ഇന്റഗ്രേറ്റഡ് ട്രാന്‍സ്‍പോര്‍ട്ട് സെന്ററിന്റെ അറിയിപ്പില്‍ പറയുന്നു. 

ഡ്രൈവറില്ലാ ടാക്സിയുടെ സൗജന്യ സേവനം ലഭ്യമാവാന്‍ ഗൂഗിള്‍ പ്ലേ സ്റ്റോറിലും ആപ് സ്റ്റോറിലും ലഭ്യമായ Txai മൊബൈല്‍ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യുകയാണ് ആദ്യം വേണ്ടത്. തുടര്‍ന്ന് തീയ്യതിയും സമയവും, എവിടെ നിന്ന് എവിടേക്കാണ് പോകേണ്ടതെന്ന വിവരങ്ങളും നല്‍കിയാല്‍ യാത്ര ബുക്ക് ചെയ്യാം. 2021 ഡിസംബറില്‍ യാസ് ഐലന്റിലാണ് റോബോ ടാക്സികള്‍ ആദ്യമായി അവതരിപ്പിച്ചത്. ഇതുവരെ 2700 ല്‍ അധികം യാത്രക്കാര്‍ ഈ ഡ്രൈവര്‍ രഹിത ടാക്സി സേവനം ഉപയോഗപ്പെടുത്തിയിട്ടുണ്ട്. പരീക്ഷണ ഘട്ടത്തില്‍ 16,600 കിലോമീറ്ററിലധികം ഇത്തരം വാഹനങ്ങള്‍ യാത്ര ചെയ്തിട്ടുണ്ട്.

Read also: ചുവപ്പ് സിഗ്നല്‍ തെറ്റിച്ച വാഹനം ഇടിച്ച് സ്ത്രീ മരിച്ചു; ഡ്രൈവര്‍ 44 ലക്ഷം നഷ്ടപരിഹാരം നല്‍കാന്‍ വിധി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...
YouTube video player