Asianet News MalayalamAsianet News Malayalam

മാലിന്യങ്ങള്‍ വലിച്ചെറിഞ്ഞാല്‍ 10,000 റിയാല്‍ വരെ പിഴ; കടുപ്പിച്ച് സൗദി

പാത്രങ്ങള്‍ക്കുള്ളിലെ മാലിന്യം വിതറുകയും പുനരുപയോഗിക്കാവുന്ന മാലിന്യങ്ങള്‍ പുറത്തെടുക്കുകയും ചെയ്യുന്നവര്‍ക്ക് കുറഞ്ഞത് 1,000 റിയാല്‍ മുതല്‍ പരമാവധി 10,000 റിയാല്‍ വരെയാണ് പിഴ ചുമത്തുക.

huge fine for throwing waste in saudi
Author
First Published Dec 16, 2022, 6:51 PM IST

റിയാദ്: മാലിന്യം വലിച്ചെറിയുന്നവര്‍ക്ക് കര്‍ശനമായി പിഴ ചുമത്താന്‍ സൗദി അറേബ്യ. നടക്കുന്നതിനിടയിലെ വാഹനങ്ങളുടെയോ കെട്ടിടങ്ങളുടെയോ ജനാലകളിലൂടെയോ മാലിന്യം വലിച്ചെറിയുന്നവര്‍ക്ക് ഇനി മുതല്‍ 200 മുതല്‍ 1000 റിയാല്‍ വരെയാണ് പിഴ ചുമത്തുക. 

പരിഷ്‌കരിച്ച മാലിന്യ കൈകാര്യ നിയമത്തിലാണ് ഈ വ്യവസ്ഥയുള്ളത്. പാത്രങ്ങള്‍ക്കുള്ളിലെ മാലിന്യം വിതറുകയും പുനരുപയോഗിക്കാവുന്ന മാലിന്യങ്ങള്‍ പുറത്തെടുക്കുകയും ചെയ്യുന്നവര്‍ക്ക് കുറഞ്ഞത് 1,000 റിയാല്‍ മുതല്‍ പരമാവധി 10,000 റിയാല്‍ വരെയാണ് പിഴ ചുമത്തുക. മറ്റുള്ളവരുടെ വസ്തുവിലോ പൊതുസ്ഥലങ്ങളിലോ നിര്‍മ്മാണ മാലിന്യം വലിച്ചെറിഞ്ഞാല്‍ 50,000 റിയാല്‍ വരെ പിഴ നല്‍കേണ്ടി വരും. നിര്‍മ്മാണം, നവീകരണം എന്നിവയക്കുള്ള പൊളിക്കല്‍ ജോലികളുടെ ഫലമായി ഉണ്ടാകുന്ന മാലിന്യങ്ങള്‍ നീക്കം ചെയ്തില്ലെങ്കില്‍ 20,000 റിയാലാണ് പിഴയായി ഈടാക്കുക. മെത്തകള്‍, ഫര്‍ണിച്ചറുകള്‍ തുടങ്ങിയ വലിയ വലിപ്പത്തിലുള്ള പാര്‍പ്പിട മാലിന്യങ്ങള്‍ അതിനായി നിശ്ചയിച്ചിട്ടില്ലാത്ത സ്ഥലങ്ങളിലും വഴിയോരങ്ങളിലും നിക്ഷേപിച്ചാല്‍ 1,000 റിയാല്‍ വരെ പിഴ നല്‍കേണ്ടി വരും. 

Read More - സൗദിയിലേക്ക് അതിർത്തികൾ വഴി മയക്കുമരുന്ന് കടത്ത്; 421 പേരെ സൈന്യം പിടികൂടി

ഉംറ തീര്‍ത്ഥാടകരുടെ തിരക്കേറുന്നു; അഞ്ച് മാസത്തിനിടെ അനുവദിച്ചത് 40 ലക്ഷം വിസകൾ

റിയാദ്: അഞ്ചു മാസത്തിനിടെ 40 ലക്ഷം ഉംറ വിസകൾ അനുവദിച്ചതായി സൗദി ഹജ് - ഉംറ മന്ത്രാലയം അറിയിച്ചു. മുഹറം ഒന്നു മുതൽ കഴിഞ്ഞ ദിവസം വരെ വിദേശ തീര്‍ത്ഥാടകർക്ക് അനുവദിച്ച വിസകളുടെ കണക്കാണിത്. തീർഥാടകരുടെ യാത്ര എളുപ്പമാക്കാനും ഉയര്‍ന്ന ഗുണനിലവാരമുള്ള സേവനങ്ങൾ അവർക്ക് ലഭ്യമാക്കാനും സൗദി ഹജ്ജ് - ഉംറ മന്ത്രാലയവും ബന്ധപ്പെട്ട മറ്റ് സർക്കാർ വകുപ്പുകളും സ്വകാര്യ സ്ഥാപനങ്ങളും പരസ്‍പര സഹകരണത്തോടെയും ഏകോപനത്തോടെയുമുള്ള നിരന്തര ശ്രമങ്ങളാണ് നടത്തുന്നത്.

Read More - മഴ കനത്താൽ ജീവനക്കാരെ ജോലി സ്ഥലത്ത് എത്താൻ നിർബന്ധിക്കരുതെന്ന് സൗദി തൊഴിൽ വകുപ്പ്

ഉംറ വിസ ലഭിക്കാനുള്ള മാർഗങ്ങൾ സൗദി ഹജ്ജ് - ഉംറ മന്ത്രാലയത്തിന്റെ വെബ്‍സൈറ്റ് വഴി വിദേശ തീർഥാടകർക്ക് അറിയാൻ സാധിക്കും. നുസുക്, മഖാം പ്ലാറ്റ്ഫോമുകൾ വഴി ഉംറ പാക്കേജുകൾ വാങ്ങാനും ഇവക്കുള്ള പണമടക്കാനും സാധിക്കും. ടൂറിസ്റ്റ്, സന്ദർശന, വ്യക്തിഗത വിസകൾ അടക്കം എല്ലായിനം വിസകളിലും സൗദിയിൽ പ്രവേശിക്കുന്ന മുസ്ലിംകൾക്ക് നുസുക് പ്ലാറ്റ്ഫോം വഴി മുൻകൂട്ടി ബുക്ക് പെയ്ത് പെർമിറ്റുകൾ നേടി ഉംറ നിർവഹിക്കാനും മദീന സന്ദർശനം നടത്താനും മസ്ജിദുന്നബവിയിലെ പ്രവാചക ഖബറിടത്തിൽ നമസ്കാരം നിർവഹിക്കാനും സാധിക്കും. ഉംറ വിസാ കാലാവധി 30 ദിവസത്തിൽ നിന്ന് 90 ദിവസമായി ദീർഘിപ്പിക്കുകയും ചെയ്തിട്ടുണ്ട്.  

 

Follow Us:
Download App:
  • android
  • ios