പുതിയ ഔട്ട്ലറ്റുകൾ വരുന്നതോടെ നൂറുകണക്കിന് തൊഴിലവസരങ്ങളാണ് പുതിയതായി സൃഷ്ടിക്കപ്പെടുന്നത്.
അബുദാബി: യുഎഇയില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കാൻ പദ്ധതിയിട്ട് ലുലു റീട്ടെയ്ല്‍ ഗ്രൂപ്പ്. യുഎഇയിലെ പ്രധാന നഗരങ്ങളിലെ പ്രാന്ത പ്രദേശങ്ങളിലേക്ക് ലുലു പ്രവര്‍ത്തനം വിപുലീകരിക്കാന്‍ പദ്ധതിയിടുന്നുണ്ടെന്ന് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് 'ഖലീജ് ടൈംസ്' റിപ്പോര്‍ട്ട് ചെയ്തു.
പുതിയ ഔട്ട്‍ലറ്റുകൾ തുടങ്ങുന്നതോടെ യുഎഇയിലെ റീട്ടെയ്ൽ മേഖലയില്‍ നൂറുകണക്കിന് തൊഴിലവസരങ്ങളാണ് സൃഷ്ടിക്കപ്പെടുന്നത്.' ദുബൈയിലും വടക്കൻ എമിറേറ്റുകളിലുമായി 15 പുതിയ പ്രോജക്ടുകളാണ് തുടങ്ങാനൊരുങ്ങുന്നത്. നഗരങ്ങളില്‍ നിന്ന്, യുഎഇയിലെ പ്രധാന നഗരങ്ങളിലെ പ്രാന്ത പ്രദേശങ്ങളിലേക്കും ജനസംഖ്യ ഉയരുന്നതിനാല്‍ ഈ പ്രദേശങ്ങളിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കുകയാണ്. ഈ പ്രദേശങ്ങളിലെ ജനസാന്ദ്രത കണക്കിലെടുത്ത് ഹൈപ്പര്‍മാര്‍ക്കറ്റോ എക്സ്‍പ്രസ് സ്റ്റോറോ ആയിരിക്കും തുടങ്ങുക'- ലുലു ഗ്രൂപ്പ് ചെയർമാന്‍ എം എ യൂസഫലി പറഞ്ഞു.
Read Also - കുടിച്ചാലും കിക്ക് ആകില്ല, വരുന്നൂ 'മജ്‍ലിസ്'; യുഎഇയുടെ ഹലാൽ സർട്ടിഫിക്കേഷൻ നേടിയ ആൽക്കഹോൾ ഇല്ലാത്ത പാനീയം
വന്‍ തോതില്‍ വിദേശ തൊഴിലാളികള്‍ വന്നതോടെ ദുബൈ, അബുദാബി, ഷാര്‍ജ എന്നിവയടക്കമുള്ള പ്രധാന നഗരങ്ങളില്‍ ജനസംഖ്യ വര്‍ധിച്ചു. നഗരങ്ങളിലെയും നഗരങ്ങളിലെ കേന്ദ്ര പ്രദേശങ്ങളിലെയും വാടക ഉയര്‍ന്നത് മൂലം നിരവധി താമസക്കാര്‍ നഗരങ്ങളിലെ പ്രാന്ത പ്രദേശങ്ങളിലേക്ക് താമസം മാറുന്നതിന് മുന്‍ഗണന നല്‍കുകയാണ്. വാടകയും ട്രാഫികും പരിഗണിച്ചാണ് ഈ മാറ്റം. യുഎഇയിലെ വർധിച്ചു വരുന്ന ജനസംഖ്യ കാരണം ലുലു ഗ്രൂപ്പിന് ഇവിടെ വളരാനുള്ള വലിയ അവസരങ്ങളാണ് ലഭിക്കുന്നതെന്നും ലുലു റീട്ടെയ്ൽ സിഇഒ സെയ്ഫീ രൂപാവാല പറഞ്ഞു.
