ബിരുദാനന്തര ബിരുദ പഠനത്തിനെത്തി, ജോലി തേടുന്നതിനിടെ ഇന്ത്യൻ യുവാവ് യുഎസിൽ വെടിയേറ്റ് മരിച്ചു

ബിരുദാനന്തര ബിരുദ പഠനത്തിന് വേണ്ടി യുഎസിലെത്തിയ യുവാവ് പഠനം കഴിഞ്ഞ ശേഷം ജോലി അന്വേഷിക്കുന്നതില്‍ സജീവമാകുന്നതിനിടെയാണ് മരിച്ചത്. 

Hyderabad man shot dead at a gas station in US while he was searching for job

ഹൈദരാബാദ്: യുഎസിൽ ഇന്ത്യന്‍ യുവാവ് വെടിയേറ്റ് മരിച്ചു. ഹൈദരാബാദ് സ്വദേശിയായ കൊയ്യാഡ രവി തേജയെന്ന 26കാരനാണ് മരിച്ചത്. യുഎസ്സിലെ വാഷിങ്ടൺ അവന്യൂവിൽ ഇന്നലെയാണ് സംഭവം. വാഷിങ്ടണ്‍ ഡിസിയിലെ ഒരു ഗ്യാസ് സ്റ്റേഷനില്‍ അക്രമികളുടെ വെടിവെപ്പിലാണ് രവി തേജ കൊല്ലപ്പെട്ടതെന്നാണ് വിവരം. വയറിനും നെഞ്ചത്തും വെടിയേറ്റ രവി സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു.

ഹൈദരാബാദിലെ ആര്‍ കെ പുരം ഗ്രീന്‍ ഹില്‍സ് കോളനിയില്‍ താമസിക്കുന്ന ഇദ്ദേഹം 2022 മാര്‍ച്ചിലാണ് ബിരുദാനന്തര ബിരുദ പഠനത്തിനായാണ് യുഎസിലെത്തിയത്. പഠനത്തിന് ശേഷം ജോലി അന്വേഷിക്കുന്നതിനിടെയാണ് സംഭവം ഉണ്ടായത്. സർവകലാശാലയിൽ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്നു രവി എന്നാണ് സുഹൃത്തുക്കൾ കുടുംബത്തെ അറിയിച്ചിരിക്കുന്നത്. ആരാണ് രവിയെ ആക്രമിച്ചത് എന്ന് തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തിന് പിന്നിലെ കാരണവും പ്രതികളെയും കണ്ടെത്താന്‍ ലോക്കല്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. 

Read Also -  വിവാഹത്തിൽ പങ്കെടുക്കാൻ ഒമാനിൽ നിന്നെത്തി; പറമ്പിലെ ആള്‍മറയില്ലാത്ത കിണറ്റിൽ വീണ് യുവാവ് മരിച്ചു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios