അൾട്രാ ലക്ഷ്വറി അപ്പാർട്ട്മെന്റുകളുടെ വില ആരംഭിക്കുന്നത് ചതുരശ്ര അടിക്ക് 7149 ദിർഹം മുതലാണ്.
ദുബൈ: സ്ഥലം വിൽപ്പനയ്ക്ക്... ഈ അറിയിപ്പുകൾ കണ്ടും കേട്ടും പരിചിതമുള്ള നിങ്ങൾക്കിടയിലേക്ക് ഒരു സ്ഥലംകൂടി വിൽപ്പനയ്ക്ക് എത്തിയ കാര്യം അറിഞ്ഞിട്ടുണ്ടാകുമല്ലോ? മറ്റൊന്നുമല്ല, ലോകത്തിലെ ഉയരമേറിയ രണ്ടാമത്തെ കെട്ടിടമായ ബുർജ് അസീസിയിലെ അപ്പാർട്ട്മെന്റുകൾ ഇന്നുമുതൽ വാങ്ങിത്തുടങ്ങാം.
ഇന്ത്യയടക്കമുള്ള ഏഴു രാജ്യങ്ങളിൽ ബുർജ് അസീസിയിലെ ഫ്ലാറ്റുകൾ ഇന്നു മുതൽ വിൽപ്പനക്കെത്തി. കൂടാതെ ഇപ്പോൾ അപ്പാർട്ട്മെന്റുകളുടെ വിലകൾ കൂടി പുറത്തു വിട്ടിട്ടുണ്ട്. അൾട്രാ ലക്ഷ്വറി അപ്പാർട്ട്മെന്റുകളുടെ വില ആരംഭിക്കുന്നത് ചതുരശ്ര അടിക്ക് 7149 ദിർഹം മുതലാണ്. ഏറ്റവും മുകളിലുള്ള അപ്പാർട്ട്മെന്റാണെങ്കിൽ സ്ക്വയർ ഫീറ്റിന് 34,000 ദിർഹം ചെലവ് വരും. സാധാരണ അപ്പാർട്ട്മെന്റുകളുടെ വില ഏറ്റവും കുറഞ്ഞത് 7.5 മില്യൺ ദിർഹവും ഏറ്റവും കൂടിയത് 156 മില്യൺ ദിർഹവുമാണ്. ദുബൈയിലെ കൊൺറാഡ് ഹോട്ടൽ, ഹോങ്കോങ്ങിലെ ദി പെനിന്‍സുല, ലണ്ടനിലെ ദി ഡോര്‍ചെസ്റ്റര്‍, മുംബൈയിലെ ജെ ഡബ്ല്യു മാരിയറ്റ് ജുഹു, സിംഗപ്പൂരിലെ മരീന ബേ സാൻഡ്സ്, സിഡ്നിയിലെ ഫോര്‍ സീസൺസ് ഹോട്ടല്‍, ടോക്കിയോയിലെ പാലസ് ഹോട്ടൽ എന്നിവിടങ്ങളിലായാണ് ബുര്‍ജ് അസീസിയുടെ വിൽപ്പന നടക്കുക.
സ്വകാര്യ കെട്ടിട നിര്‍മ്മാതാക്കളായ അസിസി ഡെവലപ്മെന്‍റ്സ് ആണ് ബുർജ് അസീസിയുടെ അപ്പാർട്ട്മെന്റുകൾ വിൽപ്പനക്ക് വെച്ചിരിക്കുന്നത്. ദുബൈയിലെ ശൈഖ് സായിദ് റോഡിൽ നിര്‍മ്മാണം പുരോഗമിക്കുന്ന ബുർജ് അസീസിക്ക് 131ലേറെ നിലകളാണ് ഉണ്ടാകുക. ഇതില്‍ റസിഡൻഷ്യൽ, ഹോട്ടൽ, റീട്ടെയ്ൽ, എന്‍റര്‍ടെയ്ന്‍മെന്‍റ് സ്പേസുകള്‍ ഉണ്ടാകും. 2028 ഓടെ ബുര്‍ജ് അസീസിയുടെ നിര്‍മ്മാണം പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബുര്‍ജ് അസീസി ചില റെക്കോര്‍ഡുകള്‍ കൂടി സ്വന്തമാക്കുമെന്നാണ് അസിസി ഡെവലപ്മെന്‍റ്സ് അവകാശപ്പെടുന്നത്. ഉയരം കൂടിയ ഹോട്ടല്‍ ലോബി, ഉയരം കൂടിയ നൈറ്റ് ക്ലബ്ബ്, ഉയരമേറിയ റെസ്റ്റോറന്‍റ്, ഉയരമേറിയ ഹോട്ടൽ മുറി എന്നീ റെക്കോര്‍ഡുകളാണ് ബുര്‍ജ് അസീസിക്ക് സ്വന്തമാകുകയെന്നാണ് അസിസി ഡെവലപ്മെന്‍റ്സ് പറയുന്നത്. ഒന്നും രണ്ടും മൂന്നും കിടപ്പുമുറികളുള്ള അപ്പാര്‍ട്ട്മെന്‍റുകളും ബുര്‍ജിൽ ഉണ്ടാകും.
read more: സൗദിയിൽ പള്ളിയിലെ നമസ്‌കാരത്തിനിടെ മലയാളി കുഴഞ്ഞുവീണ് മരിച്ചു
വെർട്ടിക്കൽ ഷോപ്പിങ് മാളും ബുര്‍ജ് അസീസിയില്‍ ഉണ്ടാകും. ഇതിന് പുറമെ സെവന്‍ സ്റ്റാര്‍ ഹോട്ടലും ബുര്‍ജ് അസീസിയില്‍ നിര്‍മ്മിക്കും. പെന്‍റ്ഹൗസുകള്‍, അപ്പാര്‍ട്ട്മെന്‍റുകള്‍, ഹോളിഡേ ഹോംസ്, വെല്‍നെസ് സെന്‍റര്‍, സ്വിമ്മിങ് പൂളുകള്‍, തിയേറ്ററുകള്‍, ജിമ്മുകള്‍, മിനി മാര്‍ക്കറ്റുകള്‍, റെസിഡന്‍റ് ലോഞ്ച്, കുട്ടികള്‍ക്ക് കളിക്കാനുള്ള സ്ഥലം എന്നിങ്ങനെ നിരവധി സവിശേഷതകളാണ് ബുര്‍ജ് അസീസിയില്‍ കാത്തിരിക്കുന്നത്. ക്വാലാലംപൂരിലെ മെര്‍ദേക്ക 118 ആണ് നിലവില്‍ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ കെട്ടിടം. 678.9 മീറ്ററാണ് ഇതിന്‍റെ ഉയരം. പണി പൂര്‍ത്തിയാകുമ്പോള്‍ ബുര്‍ജ് അസീസി ഈ റെക്കോര്‍ഡ് തകര്‍ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
