ഇത്തരത്തില്‍ തട്ടിപ്പിനിരയായവരില്‍ നിന്ന് നോർക്ക റൂട്ട്‌സിന് നിരവധി പരാതികൾ ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഇത്തരം തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ റിക്രൂട്ട്‌മെന്റ് ഏജൻസികൾ കരീബിയൻ ദ്വീപ് സമൂഹത്തിൽപ്പെട്ട രാജ്യങ്ങളിലേയ്ക്ക് അനധികൃത റിക്രൂട്ട്‌മെന്റ് നടത്തുന്നതായി പരാതി. ഇത്തരത്തില്‍ തട്ടിപ്പിനിരയായവരില്‍ നിന്ന് നോർക്ക റൂട്ട്‌സിന് നിരവധി പരാതികൾ ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഇത്തരം തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
വിദേശ രാജ്യങ്ങളിലേയ്ക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്നതിന് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന രണ്ട് സ്ഥാപനങ്ങളിലൊന്നാണ് നോർക്ക റൂട്ട്‌സ്. നഴ്‌സുമാർ, ഡോക്ടർമാർ, ടെക്‌നീഷ്യൻമാർ, ഗാർഹിക തൊഴിലാളികൾ എന്നീ മേഖലയിലുള്ളവർക്ക് വിവിധ ജിസിസി രാജ്യങ്ങളിലേയ്ക്ക് നോർക്ക റൂട്ട്‌സ് മുഖേന റിക്രൂട്ട്‌മെന്റ് നടത്തുന്നുണ്ട്. സുതാര്യമായ ഓൺലൈൻ സംവിധാനത്തിലൂടെയാണ് നോർക്ക റൂട്ട്‌സ് നിയമനങ്ങൾ നടത്തുന്നതെന്നും അധികൃതര്‍ അറിയിച്ചു.
