മഹ്‍സൂസില്‍ പങ്കെടുക്കുന്നവരുടെ എണ്ണത്തില്‍ അഞ്ചാം സ്ഥാനത്താണ് ബംഗ്ലാദേശ് പൗരന്മാര്‍. ആകെ മൂവായിരത്തോളം ബംഗ്ലാദേശുകാര്‍ ഇതുവരെ വിജയിച്ചിട്ടുമുണ്ട്.
ദുബൈ: യുഎഇയിലെ ഏറ്റവും ജനപ്രിയ പ്രതിവാര നറുക്കെടുപ്പായ മഹ്‍സൂസ്, ഒക്ടോബര്‍ 29ന് നടന്ന തങ്ങളുടെ നൂറാമത് നറുക്കെടുപ്പിലൂടെ പുതിയ വിജയികളെ സ്വാഗതം ചെയ്‍തു. റാഫിള്‍ ഡ്രോയില്‍ വിജയിച്ച മൂന്ന് പേരില്‍ രണ്ടും ബംഗ്ലാദേശ് പൗരന്മാരായിരുന്നു.
കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ 29 മള്‍ട്ടിമില്യനയര്‍മാരെ സൃഷ്ടിച്ചിട്ടുള്ള മഹ്‍സൂസിന്റെ നൂറാമത് നറുക്കെടുപ്പില്‍ 38 പേരാണ് രണ്ടാം സമ്മാനമായ 1,000,000 ദിര്‍ഹം പങ്കിട്ടെടുത്തത്. നറുക്കെടുത്ത അഞ്ച് സംഖ്യകളില്‍ നാലെണ്ണം യോജിച്ചുവന്ന ഇവര്‍ ഓരോരുത്തരും 26,316 ദിര്‍ഹം വീതം നേടി. ഇതിനു പുറമെ 1,608 വിജയികള്‍ മൂന്നാം സമ്മാനമായ 350 ദിര്‍ഹം വീതം സ്വന്തമാക്കി. ബംഗ്ലാദേശ് പൗരന്മാരായ രണ്ട് പ്രവാസികളും റാഫിള്‍ ഡ്രോയില്‍ 100,000 ദിര്‍ഹം വീതമാണ് നേടിയത്.
മഹ്‍സൂസിന്റെ തുടക്കം മുതല്‍ തന്നെ നറുക്കെടുപ്പുകളില്‍ ബംഗ്ലാദേശ് സ്വദേശികളുടെ പങ്കാളിത്തം കാര്യമായി വര്‍ദ്ധിച്ചുവരികയാണ്. ഇവരില്‍ ഇതുവരെ വിജയികളായ മൂവായിരത്തോളം പേര്‍ ആകെ നാല് മില്യനിലധികം ദിര്‍ഹം സമ്മാനമായി നേടിയിട്ടുണ്ട്. മഹ്‍സൂസില്‍ പങ്കെടുക്കുന്നവരുടെ എണ്ണം പരിശോധിച്ചാല്‍ അഞ്ചാം സ്ഥാനത്താണ് ബംഗ്ലാദേശ് സ്വദേശികള്‍. അതുകൊണ്ടുതന്നെ നൂറാമത് റാഫിള്‍ ഡ്രോയില്‍ രണ്ട് ബംഗ്ലാദേശ് പൗരന്മാര്‍ 100,000 ദിര്‍ഹം വീതം നേടിയതില്‍ അത്ഭുതവുമില്ല. ഇന്ത്യ - ബംഗ്ലാദേശ് ടി20 ക്രിക്കറ്റ് മത്സരത്തിനിടെ കൈവന്ന ഈ ഭാഗ്യസമ്മാനം വിജയികള്‍ക്ക് വലിയ സന്തോഷം തന്നെയായിരിക്കും കൊണ്ടുവരിക.
ഡെലിവറി വര്‍ക്കറായി ജോലി ചെയ്യുന്ന 33കാരനായ ബംഗ്ലാദേശ് പൗരന്‍ ഷിറാജുല്‍ നേരത്തെ 2008 മുതല്‍ 2011 വരെ കുറച്ചുനാള്‍ യുഎഇയില്‍ താമസിച്ചിരുന്നു. നീണ്ട ഇടവേളയ്ക്ക് ശേഷം പിന്നീട് അടുത്തിടെയാണ് ഖത്തറില്‍ നിന്ന് വീണ്ടും ഫുജൈറയിലെത്തിത്.
"ആകെ പത്ത് തവണ മാത്രം നറുക്കെടുപ്പില്‍ പങ്കെടുത്തിട്ടുള്ള എന്നെ സംബന്ധിച്ചിടത്തോളം, സമ്മാനം കിട്ടിയെന്ന വാര്‍ത്ത ഞെട്ടിക്കുന്നതായിരുന്നു. മഹാമാരിക്കാലത്ത് രണ്ട് വര്‍ഷം മുമ്പ് എനിക്ക് ജോലി നഷ്ടമായി. വലിയ സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു ജീവിതം. അതുകൊണ്ടുതന്നെ ഈ സമ്മാനം എന്റെ ജീവിതത്തില്‍ വലിയ മാറ്റം വരുത്തുമെന്ന് തീര്‍ച്ചയാണ്" - ജീവിതത്തില്‍ ആദ്യമായി ഒരു സമ്മാനം ലഭിക്കുന്ന സന്തോഷത്തില്‍ ഷിറാജുല്‍ പ്രതികരിച്ചു. "എന്റെ കുടുംബത്തിനൊപ്പം നേപ്പാളിലേക്കും മാലിദ്വീപിലേക്കും യാത്ര ചെയ്യാന്‍ ഈ പണം ഉപയോഗിക്കും" അദ്ദേഹം പറഞ്ഞു.
നിരവധി വിജയികളുണ്ടാവുന്നതുകൊണ്ടു തന്നെ ഉപഭോക്താക്കള്‍ക്ക് മഹ്‍സൂസിലുള്ള വിശ്വാസം നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുവരികയാണെന്നാണ് ഷിറാജുലിന്റെ അഭിപ്രായം. താന്‍ തന്നെ അതിന്റെ തെളിവാണെന്ന് പറയുന്ന അദ്ദേഹം, തന്റെ കുടുംബാംഗങ്ങളെയും ബന്ധുക്കളെയുമെല്ലാം പ്രതിവാര നറുക്കെടുപ്പില്‍ പങ്കെടുക്കാന്‍ പ്രേരിപ്പിക്കുമെന്നും ഉറപ്പിച്ചു പറയുന്നു.
കഴിഞ്ഞ 14 വര്‍ഷമായി യുഎഇയില്‍ താമസിക്കുന്ന 38 വയസുകാരന്‍ റാജിബുല്‍ ആണ് കഴിഞ്ഞ റാഫിള്‍ ഡ്രോയില്‍ വിജയിയായ മറ്റൊരു ബംഗ്ലാദേശ് സ്വദേശി. മെക്കാനിക്കല്‍ എഞ്ചിനിയറായ അദ്ദേഹത്തിന് നിരവധി തവണ നറുക്കെടുപ്പില്‍ പങ്കെടുത്തിട്ടും സമ്മാനം കിട്ടാതെയായതോടെ പ്രതീക്ഷകള്‍ നഷ്ടപ്പെട്ടു തുടങ്ങിയിരുന്നു. അപ്പോഴാണ് വലിയൊരു സമ്മാനം ലഭിച്ച വിവരമറിയിച്ചുകൊണ്ട് മഹ്‍സൂസില്‍ നിന്ന് ഇ-മെയില്‍ സന്ദേശം ലഭിക്കുന്നത്. 'ക്ഷമയുടെ ഫലം നാം കണ്ടെത്തുക തന്നെ ചെയ്യുമെന്ന' പാഠമാണ് അദ്ദേഹം ഈ വിജയത്തിലൂടെ പഠിച്ചത്. മെയില്‍ കിട്ടിയ ഉടനെ മഹ്‍സൂസ് അക്കൗണ്ട് തുറന്ന് പരിശോധിച്ച റാജിബുല്‍, തനിക്ക് 100,000 ദിര്‍ഹം സമ്മാനമായി ലഭിച്ചുവെന്ന് നേരിട്ട് കണ്ട് സ്ഥിരീകരിച്ചു. "ഞാന്‍ സ്ഥിരമായി മഹ്‍സൂസില്‍ പങ്കെടുക്കുമായിരുന്നു, അവസാനം പ്രതീക്ഷ നഷ്ടമായിത്തുടങ്ങി, എന്നാല്‍ മഹ്‍സൂസില്‍ നിന്നുള്ള സന്തോഷ വാര്‍ത്ത എത്തിയപ്പോള്‍ അടക്കാനാവാത്ത ആഹ്ലാദമാണ് അത് പകര്‍ന്നു തന്നത്. എന്റെ പരിശ്രമങ്ങള്‍ ഒടുവില്‍ ഫലം കണ്ടിരിക്കുന്നു" - അദ്ദേഹം പറഞ്ഞു.
മഹ്‍സൂസില്‍ പങ്കെടുക്കാന്‍ ഉപഭോക്താക്കള്‍ ആകെ ചെയ്യേണ്ടത് www.mahzooz.ae എന്ന വെബ്‍സൈറ്റില്‍ രജിസ്റ്റര്‍ ചെയ്‍ത് 35 ദിര്‍ഹത്തിന്റെ ബോട്ടില്‍ഡ് വാട്ടര്‍ വാങ്ങുകയാണ്. ഓരോ ബോട്ടില്‍ഡ് വാട്ടറിലൂടെയും 20,000,000 ദിര്‍ഹത്തിന്റെ ഒന്നാം സമ്മാനവും (പരിമിത കാലത്തേക്ക് മാത്രം) 1,000,000 ദിര്‍ഹത്തിന്റെ രണ്ടാം സമ്മാനവും 350 ദിര്‍ഹത്തിന്റെ മൂന്നാം സമ്മാനവും ലഭിക്കുന്ന മഹ്‍സൂസ് ഗ്രാന്റ് ഡ്രോയിലേക്ക് ഓരോ എന്‍ട്രി വീതം ലഭിക്കുന്നു. ഒപ്പം എല്ലാ ആഴ്ചയും മൂന്ന് പേര്‍ക്ക് വീതം 100,000 ദിര്‍ഹം വീതം സമ്മാനിക്കുന്ന പ്രതിവാര റാഫിള്‍ ഡ്രോയിലേക്കും ഓട്ടോമാറ്റിക് ആയി പ്രവേശനം ലഭിക്കും.
