Asianet News MalayalamAsianet News Malayalam

ഇന്‍കാസ് ഷാര്‍ജ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ 'സംഗമം-2021' ആഘോഷിച്ചു

ഓണാഘോഷം, ഗാന്ധിജയന്തി ദിനാഘോഷം, വീട്ടമ്മമാര്‍ക്കായി പായസ പാചക മത്സരം, ഇക്കഴിഞ്ഞ 10,12 പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക്  ഇന്‍കാസ് നേതാവായിരുന്ന എം.എം. സുല്‍ഫിക്കിന്റെ ഓര്‍മ്മയ്ക്കായി ഏര്‍പ്പെടുത്തില്‍ വിദ്യാഭ്യാസ അവാര്‍ഡ് വിതരണം എന്നിവ പരിപാടിയുടെ ഭാഗമായി നടന്നു.

INCAS Sharjah celebrated Sangamam 2021
Author
Sharjah - United Arab Emirates, First Published Oct 3, 2021, 11:33 PM IST

ഷാര്‍ജ: ഇന്‍കാസ് ഷാര്‍ജ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ 'സംഗമം-2021' വിവിധ പരിപാടികളോടെ ആഘോഷിച്ചു. ഓണാഘോഷം, ഗാന്ധിജയന്തി ദിനാഘോഷം, വീട്ടമ്മമാര്‍ക്കായി പായസ പാചക മത്സരം, ഇക്കഴിഞ്ഞ 10,12 പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക്  ഇന്‍കാസ് നേതാവായിരുന്ന എം.എം. സുല്‍ഫിക്കിന്റെ ഓര്‍മ്മയ്ക്കായി ഏര്‍പ്പെടുത്തില്‍ വിദ്യാഭ്യാസ അവാര്‍ഡ് വിതരണം എന്നിവ പരിപാടിയുടെ ഭാഗമായി നടന്നു.

ഇന്‍കാസ് യു.എ.ഇ കമ്മിറ്റി ആക്ടിംഗ് പ്രസിഡണ്ട് ടി.എ.രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.ഇന്‍കാസ് ഷാര്‍ജ കമ്മിറ്റി പ്രസിഡണ്ട് അഡ്വ.വൈ.എ.റഹീം അദ്ധ്യക്ഷത വഹിച്ചു. സിനിമ നിര്‍മ്മാതാവ് സോഹന്‍ റോയ് മുഖ്യാത്ഥിയായിരുന്നു.പുന്നക്കല്‍ മുഹമ്മദലി, അബ്ദുല്ല മല്ലച്ചേരി, കെ.ബാലകൃഷ്ണന്‍, വി.കെ.മുരളീധരന്‍, ശ്രീനാഥ് കാടഞ്ചേരി ,ഷാജി ജോണ്‍, ബിജു എബ്രഹാം, എസ്.എം. ജാബിര്‍, കെ.അബ്ദുല്‍ മജീദ്, കെ.എം.അബ്ദുല്‍ മനാഫ് എന്നിവര്‍ സംസാരിച്ചു.ഇന്‍കാസ് ഷാര്‍ജ ജന.സെക്രട്ടറി വി.നാരായണന്‍ നായര്‍ സ്വാഗതവും, മാത്യു ജോണ്‍ നന്ദിയും പറഞ്ഞു.

പരിപാടിയുടെ ഭാഗമായി ഗാനമേള, തിരുവാതിരക്കളി, മാര്‍ഗ്ഗംകളി, ഒപ്പന മറ്റു വൈവിധ്യമാര്‍ന്ന കലാപരിപാടികളും അരങ്ങേറി. വീട്ടമ്മമാര്‍ക്കായി ഒരുക്കിയ പായസ പാചക മത്സരത്തില്‍ ഹിരണ്യ ജയ പ്രബിന്‍ ഒന്നാം സ്ഥാനവും, നബീസത്ത് മുഹമ്മദ് സെയ്ത് രണ്ടാം സ്ഥാനവും, ടീം ബെന്‍ഹര്‍ മൂന്നാം സ്ഥാനവും നേടി.

ഇക്കഴിഞ്ഞ 10, 12 പരീക്ഷകളില്‍ ഷാര്‍ജ ഇന്ത്യന്‍ സ്‌കൂളില്‍ നിന്നും ഉന്നത വിജയം നേടിയ വിദ്യര്‍ത്ഥികളായ അഞ്ജലി ദീപു, അനിത ജേക്കബ്, ടിനി തോമസ്, അസ്ര ഫൈറൂസ്, സുദിപ്തി ചന്ദ്രന്‍, ആഷിഖ് നൂര്‍ സുധീര്‍, നന്ദന കൃഷ്ണദാസ്, റിയോന മുറേല്‍ ഡിസൂസ എന്നിവരെയും, മറ്റു സ്‌കൂളുകളില്‍ നിന്നും ഉന്നത വിജയം നേടിയ ഇന്‍കാസ് അംഗങ്ങളൂടെ മക്കളായ രേഷ്‌ന എബ്രഹാം, ഫയാസ് അന്‍സാര്‍, ആന്‍ ബിജു എബ്രഹാം, അബ്ദുള്ള സഹല്‍, അഷ്ഫാഖ് നൗഷാദ്, ഫാത്തിമ അബ്ദുല്‍ മജീദ്, ജസീല ജാസിര്‍ എന്നീ വിദ്യാര്‍ത്ഥികളെ വിദ്യാഭ്യാസ അവാര്‍ഡുകള്‍ നല്‍കി അനുമോദിച്ചു.

Follow Us:
Download App:
  • android
  • ios