അസുഖ ബാധിതരായി രാജ്യത്ത് ബാക്കിയുള്ള 1986 പേരിൽ 327 പേരുടെ നില ഗുരുതരമാണ്. ഇവർ  രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ്.

റിയാദ്: സൗദി അറേബ്യയിൽ കൊവിഡ് ബാധിതരുടെ പ്രതിദിന എണ്ണത്തിൽ വർധന. ചൊവ്വാഴ്ച 226 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 156 പേർ കൂടി കൊവിഡ് മുക്തരായി. രാജ്യത്ത് വിവിധ ഭാഗങ്ങളിലായി ആറുപേർ മരിച്ചു. ഇതോടെ രാജ്യത്ത് റിപ്പോർട്ട് ചെയ്ത കോവിഡ് കേസുകളുടെ ആകെ എണ്ണം 3,65,325 ഉം രോഗമുക്തരുടെ എണ്ണം 3,57,004 ഉം ആയി. ആകെ മരണസംഖ്യ 6335 ആയി ഉയർന്നു. 

Add Asianetnews as a Preferred SourcegooglePreferred

അസുഖ ബാധിതരായി രാജ്യത്ത് ബാക്കിയുള്ള 1986 പേരിൽ 327 പേരുടെ നില ഗുരുതരമാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 97.7 ശതമാനവും മരണനിരക്ക് 1.7 ശതമാനവുമായി തുടരുന്നു. 

കഴിഞ്ഞ 24 മണിക്കൂറിനിടെ വിവിധ മേഖലകളിൽ റിപ്പോർട്ട് ചെയ്ത പുതിയ കൊവിഡ് കേസുകൾ: അസീർ 59, റിയാദ് 53, മക്ക 46, കിഴക്കൻ പ്രവിശ്യ 25, മദീന 14, ഹാഇൽ 11, അൽബാഹ 8, ഖസീം 7, ജീസാൻ 4, നജ്റാൻ 3, വടക്കൻ അതിർത്തി മേഖല 3, അൽജൗഫ് 2, തബൂക്ക് 1.