ഇന്ത്യയും സൗദിയും തമ്മിൽ ഹജ്ജ് കരാർ ഔദ്യോഗികമായി ഒപ്പുവെച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് സ്മൃതി ഇറാനി പ്രതികരിച്ചു.
റിയാദ്: ഇന്ത്യയും സൗദി അറേബ്യയും ഈ വർഷത്തെ ഹജ്ജ് കരാർ ഒപ്പുവെച്ചു. ജിദ്ദയിൽ നടന്ന ചടങ്ങിൽ ഹജ്ജ് മന്ത്രി തൗഫീഖ് അൽ റബീഅയും കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുമാണ് കരാറിൽ ഒപ്പുവെച്ചത്. ഇന്ത്യയും സൗദിയും തമ്മിൽ ഹജ്ജ് കരാർ ഔദ്യോഗികമായി ഒപ്പുവെച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് സ്മൃതി ഇറാനി പ്രതികരിച്ചു.
തീർത്ഥാടകരുടെ മുഴുവൻ വിവരങ്ങളും ഡിജിറ്റലായി നൽകുന്നതിൽ ഇന്ത്യൻ സർക്കാർ കാണിക്കുന്ന താൽപര്യത്തെ സൗദി ഭരണകൂടം പ്രശംസിച്ചതായും മന്ത്രി പഞ്ഞു. ഹജ്ജ് തീർത്ഥാടനത്തിൽ മഹ്‌റം (ആൺ തുണ) ഇല്ലാതെ സ്ത്രീകൾക്ക് വരാനുള്ള അവസാനം കൂടുതൽ പ്രോത്സാഹിപ്പിക്കണമെന്ന നിർദ്ദേശം നൽകിയതായും മന്ത്രി പറഞ്ഞു. എല്ലാ തീർഥാടകരുടെയും സമഗ്രമായ ക്ഷേമം ഉറപ്പാക്കി, മെഡിക്കൽ സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനുള്ള പദ്ധതികളും ചർച്ച ചെയ്തുവെന്നും മന്ത്രി പറഞ്ഞു. കേന്ദ്ര വിദേശകാര്യസഹമന്ത്രി വി. മുരളീധരൻ, സൗദിയിലെ ഇന്ത്യൻ അംബാസഡർ ഡോ. സുഹേൽ അജാസ് ഖാൻ, കോൺസുലർ ജനറൽ ഷാഹിദ് ആലം എന്നിവരും ചടങ്ങിൽ സംബന്ധിച്ചു. ഇന്നലെ വൈകീട്ടാണ് കേന്ദ്രമന്ത്രിമാരായ സ്മൃതി ഇറാനിയും വി. മുരളീധരനും ജിദ്ദയിലെത്തിയത്.
Read Also - യാതൊരു നഷ്ടപരിഹാരവും വേണ്ട; മകനെ കൊന്നയാൾക്ക് നിരുപാധികം മാപ്പ് നൽകി പിതാവ്, കൈയ്യടിച്ച് ആളുകൾ
പൊതുമാപ്പ്; മക്ക പ്രവിശ്യയിൽ 4358 തടവുകാർ മോചിതരായി
റിയാദ്: സൗദി ഭരണാധികാരി സൽമാൻ രാജാവ് കഴിഞ്ഞ വർഷം പ്രഖ്യാപിച്ച പൊതുമാപ്പിൻറെ ആനുകൂല്യം മക്ക പ്രവിശ്യയില്‍ 4,358 തടവുകാർക്ക് ലഭിച്ചതായി മക്ക ഗവർണറേറ്റ് അറിയിച്ചു. വിവിധ കേസുകളിൽ പെട്ട് ജയിലുകളിലായിരുന്ന വിവിധ രാജ്യക്കാരായ ഇത്രയും ആളുകൾക്കാണ് ജയിൽ മോചിതരാവാനും ജീവിതത്തിലേക്ക് തിരിച്ചുവരാനും രാജ കാരുണ്യം ഇടയാക്കിയത്.
സൗദിയിലുടനീളം ജയിലുകളിൽ കഴിയുന്ന കൊടിയ കുറ്റവാളികൾ ഒഴികെയുള്ള തടവുകാർക്കാണ് രാജാവ് പൊതുമാപ്പ് പ്രഖ്യാപിച്ചിരുന്നത്. മക്ക പ്രവിശ്യയില്‍ 11.1 കോടി ചതുരശ്രമീറ്റര്‍ വിസ്തൃതിയുള്ള സ്ഥലങ്ങളിലെ അനധികൃത കൈയേറ്റങ്ങള്‍ ഒഴിപ്പിച്ച് തിരിച്ചുപിടിക്കാൻ ഇക്കഴിഞ്ഞ വർഷം സാധിച്ചെന്നും ഗവർണേററ്റ് വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
ഈ പ്രവിശ്യയിലേക്ക് മയക്കുമരുന്നു കടത്താനുള്ള നിരവധി ശ്രമങ്ങളെയും തടഞ്ഞു. ഒരു വർഷ കാലയളവിൽ ആറ് ടണ്‍ മയക്കുമരുന്നുകളാണ് സുരക്ഷാ വകുപ്പുകള്‍ പിടികൂടിയത്. സിവില്‍ അഫയേഴ്‌സ് ഡിപ്പാട്ട്മെൻറുമായി ബന്ധപ്പെട്ട പൗരരുടെ 3,426 കേസുകള്‍ പരിഹരിക്കുകയും 36,000 കോടതി വിധികള്‍ നടപ്പാക്കുകയും ചെയ്തു. പ്രവിശ്യയില്‍ 5,940 തൊഴില്‍ കേസുകൾക്കും പരിഹാരം കണ്ടതായും വാർത്താക്കുറിപ്പിൽ പറഞ്ഞു.
