യാതൊരു നഷ്ടപരിഹാരവും ആവശ്യപ്പെടാതെ നിരുപാധികം തൻറെ മകെൻറ കൊലപാതകിക്ക് മാപ്പ് നൽകുന്നതായി സിറിയൻ പൗരൻ ത്വലാൽ അഹ്മദ് പ്രഖ്യാപിച്ചു.
റിയാദ്: മകൻറെ ഘാതകന് നിരുപാധികം മാപ്പ് നൽകി സൗദിയിൽ ജോലി ചെയ്യുന്ന സിറിയൻ പൗരൻ. ദക്ഷിണ സൗദിയിലെ അസീർ മേഖലയിലാണ് സംഭവം. ഖാലിദിയയിലെ ജനറൽ കൗൺസിലിൽ സ്വദേശികളും വിദേശികളുമായുള്ള പ്രവിശ്യാ ഗവർണർ അമീർ തുർക്കി ബിൻ ത്വലാലിൻറെ മുഖാമുഖം പരിപാടിക്കിടെയാണ് അപ്രതീക്ഷിതമായി ഈ മാപ്പ് പ്രഖ്യാപനമുണ്ടായത്.
യാതൊരു നഷ്ടപരിഹാരവും ആവശ്യപ്പെടാതെ നിരുപാധികം തൻറെ മകെൻറ കൊലപാതകിക്ക് മാപ്പ് നൽകുന്നതായി സിറിയൻ പൗരൻ ത്വലാൽ അഹ്മദ് പ്രഖ്യാപിച്ചു. പരലോകം കാംക്ഷിച്ച് മകൻറെ കൊലയാളിക്ക് നിരുപാധികം മാപ്പ് നൽകുന്നതായി മുഖാമുഖം പരിപാടിയിലെ സദസിന് മുമ്പാകെ ത്വലാൽ അഹ്മദ് വ്യക്തമാക്കി. ഇതിൽ വലിയ നന്മകൾ കാണുന്നു. രാജ്യത്തെ ഭരണകൂടത്തോടും ജനങ്ങളോടുമുള്ള കടപാടും നന്ദിയും അറിയിക്കുന്നുവെന്നും ത്വലാൽ അഹ്മദ് കൂട്ടിച്ചേർത്തു.
കൊലയാളിയുടെ കുടുംബങ്ങളുടെയും ബന്ധുക്കളുടെയും മാപ്പ് അഭ്യർഥനയോടുള്ള സിറിയൻ പിതാവിെൻറ മാപ്പ് പ്രഖ്യാപനം കേട്ട് സദസ്സിലുള്ളവർ കൈയ്യടിച്ച് സന്തോഷം പ്രകടിപ്പിച്ചു. മകെൻറ കൊലയാളിയോടുള്ള പിതാവിെൻറ മാന്യമായ നിലപാടിൽ നന്ദി പറഞ്ഞ് പരിപാടിയിൽ പങ്കെടുത്തവരിൽ പലരും ത്വലാൽ അഹ്മദിെൻറ തലയിൽ ചുംബിക്കുകയും അയാളെ ആശ്ലേഷിക്കുകയും ചെയ്തു. കൊലപാതകി സൗദി പൗരനാണെന്ന് ചില പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
Read Also - എണ്ണക്കാശ് കുറച്ചു; റോക്കറ്റ് പോലെ കുതിച്ച ടിക്കറ്റ് നിരക്ക് ഇനി കുറയും, തീരുമാനവുമായി ബജറ്റ് എയർലൈൻ
കാണാതായ ഒമ്പതു വയസ്സുകാരിയെ ഒരു മണിക്കൂറിനകം കണ്ടെത്തി കുടുംബത്തിന് കൈമാറി പൊലീസ്
അജ്മാന്‍: കാണാതായ ഒമ്പതു വയസ്സുള്ള ഭിന്നശേഷിക്കാരിയായ പെണ്‍കുട്ടിയെ വെറും ഒരു മണിക്കൂറിനുള്ളില്‍ കണ്ടെത്തി അജ്മാന്‍ പൊലീസ്. അല്‍റാഷിദിയ മേഖലയില്‍ നിന്ന് വെള്ളിയാഴ്ചയാണ് അറബ് വംശജയായ ഭിന്നശേഷിക്കാരി പെണ്‍കുട്ടിയെ കാണാതായത്.
പരാതി ലഭിച്ച് അര മണിക്കൂറിനകം കണ്ടെത്തിയ കുട്ടി പൊലീസ് സ്റ്റേഷനില്‍ സുരക്ഷിതയാണെന്ന് പൊലീസ് മാതാപിതാക്കളെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് കുട്ടിയെ കുടുംബത്തിന് കൈമാറി. മാതാപിതാക്കള്‍ എത്തുന്ന വരെ സാമൂഹിക പ്രവര്‍ത്തകരുടെ സംരക്ഷണയില്‍ കഴിഞ്ഞ കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്.
