Asianet News MalayalamAsianet News Malayalam

പ്രവാസികള്‍ക്ക് ആശ്വാസം; ഇന്ത്യ-ഒമാന്‍ എയര്‍ ബബിള്‍ കരാര്‍ പ്രഖ്യാപിച്ചു

ഇരു രാജ്യങ്ങളിലെയും വ്യോമയാന കമ്പനികള്‍ക്ക് ഒരേപോലെ നേട്ടം ഉണ്ടാക്കുന്നതാണ് എയര്‍ ബബിള്‍ യാത്രാ ക്രമീകരണങ്ങള്‍.

India Oman air bubble agreement announced
Author
Muscat, First Published Oct 1, 2020, 4:39 PM IST

മസ്കറ്റ്: ഒക്ടോബര്‍ ഒന്നുമുതല്‍ വ്യവസ്ഥകള്‍ക്കനുസൃതമായി വിമാന സര്‍വീസുകള്‍ അനുവദിക്കുന്നതിനായി ഇന്ത്യ ഒമാനുമായി എയര്‍ ബബിള്‍ യാത്രാ ക്രമീകരണങ്ങള്‍ പ്രഖ്യാപിച്ചു. കൊവിഡ് 19 മൂലം റദ്ദാക്കിയ പതിവ് വിമാന സര്‍വീസുകള്‍ പുനരാംഭിക്കുന്നതിനായി രണ്ടു രാജ്യങ്ങള്‍ തമ്മില്‍ ഏര്‍പ്പെടുന്ന താല്‍ക്കാലിക ഇടപാടാണ് വ്യോമഗതാഗത ബബിളുകള്‍.

ഇരു രാജ്യങ്ങളിലെയും വ്യോമയാന കമ്പനികള്‍ക്ക് ഒരേപോലെ നേട്ടം ഉണ്ടാക്കുന്നതാണ് എയര്‍ ബബിള്‍ യാത്രാ ക്രമീകരണങ്ങള്‍. നിശ്ചിത വ്യവസ്ഥകളോടെ ഇന്ത്യയില്‍ നിന്ന് ഓമനിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ എയര്‍ ബബിള്‍ കരാര്‍ പ്രകാരം ഒക്ടോബര്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. മസ്‌കറ്റ് ഇന്ത്യന്‍ എംബസ്സി ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. 

Follow Us:
Download App:
  • android
  • ios