അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് നടത്തിയ ശ്രമങ്ങളെ ഖത്തർ അഭിനന്ദിച്ചു
ദോഹ: ഇന്ത്യ-പാകിസ്ഥാൻ വെടിനിർത്തൽ പ്രഖ്യാപനത്തെ സ്വാഗതം ചെയ്ത് ഖത്തർ. സമാധാനം നിലനിർത്താനും തർക്കങ്ങൾ ചർച്ചകളിലൂടെ പരിഹരിക്കാനുമുള്ള ഇന്ത്യയുടെയും പാകിസ്ഥാന്റെയും പ്രതിബദ്ധതയാണ് വെടിനിർത്തൽ പ്രഖ്യാപനം പ്രതിഫലിപ്പിക്കുന്നതെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. ഇരുരാജ്യങ്ങൾക്കുമിടയിൽ വെടിനിർത്തൽ സാധ്യമാക്കുന്നതിന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് നടത്തിയ ശ്രമങ്ങളെ ഖത്തർ അഭിനന്ദിച്ചു. സംഘർഷങ്ങൾ സമാധാനപരമായി പരിഹരിക്കുന്നതിനും പ്രാദേശിക, അന്തർദേശീയ തലങ്ങളിൽ സമാധാനം, സ്ഥിരത, വികസനം, സമൃദ്ധി എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുള്ള എല്ലാ ശ്രമങ്ങൾക്കും ഖത്തർ പൂർണ പിന്തുണ ആവർത്തിച്ചു.


