ഒമാനിലെ പ്രവാസികളായ എല്ലാ ഇന്ത്യക്കാര്‍ക്കും നല്ല ആരോഗ്യം, സന്തോഷം, സമാധാനം, എന്നിവ ഉണ്ടാകട്ടെയെന്ന് അദ്ദേഹം ആശംസിച്ചു.

മസ്‌കറ്റ്: മസ്‌കറ്റിലെ ഇന്ത്യന്‍ അംബാസഡര്‍ മുനു മഹാവീര്‍ വലിയ പെരുന്നാള്‍ ആശംസകള്‍ നേര്‍ന്നു. ഒമാനിലെ പ്രവാസികളായ എല്ലാ ഇന്ത്യക്കാര്‍ക്കും നല്ല ആരോഗ്യം, സന്തോഷം, സമാധാനം, എന്നിവ ഉണ്ടാകട്ടെയെന്ന് അദ്ദേഹം ആശംസിച്ചു. ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് സോഹര്‍ സംഘടിപ്പിച്ച ഈദ് സ്‌പെഷ്യല്‍ ഗസല്‍ പ്രോഗ്രാമില്‍ പങ്കുചേര്‍ന്ന് സംസാരിക്കുകയായിരുന്നു മുനു മഹാവീര്‍ എന്ന് മസ്‌കറ്റ് എംബസിയുടെ അറിയിപ്പില്‍ പറയുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona