തൊഴില്‍പരവും നിയമപരവുമായ പ്രശ്‌നങ്ങളില്‍ അകപെട്ടവര്‍, ചികിത്സാ സഹായങ്ങള്‍ ലഭിക്കാത്തവര്‍ , നാട്ടില്‍ മടങ്ങി പോകുവാന്‍ കഴിയാതെ കുടുങ്ങി കിടക്കുന്നവര്‍, ഗാര്‍ഹിക മേഖലയില്‍ തൊഴിലിനായിയെത്തി പ്രതിസന്ധിയില്‍ അകപെട്ടവര്‍ എന്നിവരുടെ വിഷയങ്ങളില്‍ എംബസി കൂടുതല്‍ കാര്യക്ഷമമായി ഇടപെടുമെന്ന് സ്ഥാനപതി അമിത് നാരംഗ് മുഖാമുഖത്തില്‍ ഉറപ്പ് നല്‍കി.
മസ്‌കറ്റ്: ഒമാനില്‍(Oman) പുതിയതായി ചുമതലയേയേറ്റ ഇന്ത്യന്‍ സ്ഥാനപതി(Indian Ambassador) അമിത് നാരംഗ് നിസ്വയിലെ സാമൂഹിക സാംസ്‌കാരിക ജീവകാരുണ്യ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന പ്രവാസികളുമായി കൂടിക്കാഴ്ച നടത്തി. നിസ്വ ഇന്ത്യന്‍ കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ 'അല്‍ ദീയര്‍ ഹോട്ടലിലെ മിനിഹാളില്‍ വെച്ചായിരുന്നു മുഖാമുഖം പരിപാടി നടന്നത്.
തൊഴില്‍പരവും നിയമപരവുമായ പ്രശ്‌നങ്ങളില്‍ അകപെട്ടവര്‍, ചികിത്സാ സഹായങ്ങള്‍ ലഭിക്കാത്തവര്‍ , നാട്ടില്‍ മടങ്ങി പോകുവാന്‍ കഴിയാതെ കുടുങ്ങി കിടക്കുന്നവര്‍, ഗാര്‍ഹിക മേഖലയില്‍ തൊഴിലിനായിയെത്തി പ്രതിസന്ധിയില്‍ അകപെട്ടവര്‍ എന്നിവരുടെ വിഷയങ്ങളില്‍ എംബസി കൂടുതല്‍ കാര്യക്ഷമമായി ഇടപെടുമെന്ന് സ്ഥാനപതി അമിത് നാരംഗ് മുഖാമുഖത്തില്‍ ഉറപ്പ് നല്‍കി. എല്ലാ മാസവും എംബസ്സിയില്‍ നടക്കുന്ന ഓപ്പണ്‍ ഹൗസില്‍ നേരിട്ട് പങ്കെടുക്കുവാന്‍ കഴിയാത്തവര്‍ക്ക് തങ്ങളുടെ പരാതികള്‍ ഫോണില്‍ കൂടി അറിയിക്കുവാന്‍ ഉള്ള ഹോട്ട്‌ലൈന്‍ നമ്പറുകളും വാട്‌സ്ആപ്പ് ല്‍ കൂടി സന്ദേശങ്ങള്‍ അയക്കുവാനുള്ള സംവിധാനവും ഏര്‍പ്പെടുത്തിയിതായും സ്ഥാനപതി വ്യക്തമാക്കി.

ഒമാനിലെ ഇന്ത്യക്കാരായ എല്ലാ പ്രവാസികളും എംബസ്സില്‍ തങ്ങളുടെ അടിസ്ഥാന വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യണമെന്നും സ്ഥാനപതി ആവശ്യപ്പെടുകയുണ്ടായി. ഇന്ത്യന്‍ എംബസി ദാഖിലിയ ഹോണററി കോണ്‍സുലര്‍ ഏജന്റ് ടി. എം. ജോയിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ വേള്‍ഡ് മലയാളി ഫെല്‍ലോഷിപ് നിസ്വ പ്രസിഡന്റും നിസ്വ യൂണിവേഴ്‌സിറ്റി ഡയറക്ടറുമായ സന്തോഷ് പള്ളിക്കന്‍ സ്വാഗതവും ഡോ. വിഷ്ണു പരമേശ്വരന്‍ നന്ദിയും ആശംസിച്ചു.
