Asianet News MalayalamAsianet News Malayalam

ഇന്ത്യൻ കരസേനാ മേധാവി ഈ മാസം സൗദി സന്ദര്‍ശിക്കും; ഇന്ത്യൻ സൈനിക തലവൻ സൗദി അറേബ്യയിലെത്തുന്നത് ഇതാദ്യം

സൗദി തലസ്ഥാന  നഗരത്തിലെത്തുന്ന അദ്ദേഹം ദ്വദിന പര്യടനത്തിനിടയിൽ ഉന്നത പ്രതിരോധ, സൈനിക തല യോഗങ്ങളിൽ സംബന്ധിക്കും. പ്രതിരോധ, സൈനിക രംഗത്തെ ഉന്നത  ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ചകൾ നടത്തും. 

Indian Army chief General Naravane to visit Saudi Arabia on 13 and 14
Author
Riyadh Saudi Arabia, First Published Dec 8, 2020, 6:31 PM IST

റിയാദ്: ഇന്ത്യൻ കരസേനാ മേധാവി ജനറൽ എം.എം. നരവനെ സൗദി അറേബ്യ സന്ദർശിക്കുന്നു. പ്രതിരോധ രംഗത്തെ ഇരുരാജ്യങ്ങളുടെയും സഹകരണം മെച്ചപ്പെടുത്താൻ  ലക്ഷ്യമിട്ടുള്ള സന്ദർശനം ഈ മാസം 13നും 14നുമാണ്. ആദ്യമായാണ് ഒരു ഇന്ത്യൻ സൈനിക തലവൻ സൗദി അറേബ്യയിലെത്തുന്നത്. 

സൗദി തലസ്ഥാന  നഗരത്തിലെത്തുന്ന അദ്ദേഹം ദ്വദിന പര്യടനത്തിനിടയിൽ ഉന്നത പ്രതിരോധ, സൈനിക തല യോഗങ്ങളിൽ സംബന്ധിക്കും. പ്രതിരോധ, സൈനിക രംഗത്തെ ഉന്നത  ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ചകൾ നടത്തും. രാജ്യസുരക്ഷയും പ്രതിരോധവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിലെ ഇരുരാജ്യങ്ങളുടെയും കാഴ്ചപ്പാടുകൾ കൈമാറും.  

റോയൽ സൗദി ലാൻഡ് ഫോഴ്‍സിന്റെറയും ജോയിന്റ് ഫോഴ്‍സ് കമാൻഡിന്റെയും ആസ്ഥാനങ്ങളും കിങ് അബ്ദുൽ അസീസ് മിലിറ്ററി അക്കാദമിയും ഇന്ത്യൻ സൈനിക  തലവൻ സന്ദർശിക്കും. സൗദി നാഷനൽ ഡിഫൻഡ് യൂനിവേഴ്സിറ്റി സന്ദർശിക്കുന്ന അദ്ദേഹം വിദ്യാർഥികളെയും വിവിധ ഫാക്കൽറ്റികളെയും അഭിസംബോധന ചെയ്യും.

Follow Us:
Download App:
  • android
  • ios