Asianet News MalayalamAsianet News Malayalam

തനിക്കു ലഭിച്ചത് ആഗോള നിക്ഷേപക സമൂഹത്തിനുള്ള ആദരവെന്ന് എംഐ യൂസഫലി

പെരുന്നാള്‍ സമ്മാനമെന്നോണം യുഎഇയിലെ ആദ്യ ഗോള്‍ഡ് കാര്‍ഡ് ലഭിച്ച മലയാളി വ്യവസായി എംഎ യൂസഫലിയും.  1973 മുതൽ നാലര പതിറ്റാണ്ടിലധികം യുഎഇയിൽ ജീവിക്കുന്ന തനിക്ക്  ആശ്രയമായിമാറിയ അഭയ സ്ഥാനമാണ് ഈ രാജ്യമെന്ന് യൂസഫലി പറഞ്ഞു.

Indian businessman Yousuf Ali gets first Gold Card in UAE
Author
UAE, First Published Jun 5, 2019, 12:09 AM IST

ദുബായ്: യുഎഇ ഭരണകൂടം പ്രഖ്യാപിച്ച പെർമനെന്‍റ് റെസിഡൻസി ഗോൾഡ് കാർഡ് ആദ്യം ലഭിച്ചത് മലയാളിയും ഇന്ത്യന്‍ വ്യവസായിയുമായ എംഎ യൂസഫലിക്ക്. തനിക്കു ലഭിച്ചത് ആഗോള നിക്ഷേപക സമൂഹത്തിനുള്ള ആദരവായി കാണുന്നുവെന്ന യൂസഫലി പറഞ്ഞു. മികച്ച സംരഭകര്‍ക്കും വിദഗ്ധര്‍ക്കും യുഎഇയില്‍ സ്ഥിര താമസത്തിന് അനുമതി നല്‍കുന്ന പദ്ധതിയാണ് ഗോള്‍ഡ് കാര്‍ഡ്. 

പെരുന്നാള്‍ സമ്മാനമെന്നോണം യുഎഇയിലെ ആദ്യ ഗോള്‍ഡ് കാര്‍ഡ് ലഭിച്ച മലയാളി വ്യവസായി എംഎ യൂസഫലിയും.  1973 മുതൽ നാലര പതിറ്റാണ്ടിലധികം യുഎഇയിൽ ജീവിക്കുന്ന തനിക്ക്  ആശ്രയമായിമാറിയ അഭയ സ്ഥാനമാണ് ഈ രാജ്യമെന്ന് യൂസഫലി പറഞ്ഞു.  സ്വപ്‌നം കണ്ടതിലധികം നൽകി യുഎഇ തന്നെ സ്വീകരിച്ചു. ഇപ്പോഴത്തെ നേട്ടം ആഗോള നിക്ഷേപക സമൂഹത്തിനുള്ള ആദരവായി കാണുന്നുവെന്നും യൂസഫലി പറഞ്ഞു.

വിദേശികള്‍ക്ക് സ്ഥിര താമസത്തിനായുള്ള ഗോൾഡ് കാർഡ് നല്‍കാനുള്ള തീരുമാനം യുഎഇ ഭരണാധികാരികളുടെ  ഹൃദയ വിശാലതയും   മഹാമനസ്കതയും   സഹോദര സ്നേഹവുംമൂലമാണെന്ന് യൂസഫലി അഭിപ്രായപ്പെട്ടു. ഗോൾഡ് കാർഡ് സ്ഥിര താമസ സൗകര്യം വഴി യുഎഇയിലെ വൻകിട നിക്ഷേപകർ രാജ്യത്തിന്‍റെ പ്രതിച്ഛായ വര്‍ധിപ്പിക്കുന്നതിനുള്ള ഇടപെടലുകള്‍ നടത്തും. 

ലോകത്തിലെ ഏറ്റവും മികച്ച നിക്ഷേപ സൗഹൃദ രാജ്യമായി യുഎ ഇ നിലനിൽക്കുമെന്നതിന്‍റെ അടയാളമാണ് ഗോള്‍ഡ് കാര്‍ഡ് സംവിധാനമെന്നും ലുലു ഗ്രൂപ് ചെയര്‍മാന്‍കൂടിയായ എംഎ യൂസഫലി പ്രതികരിച്ചു.

Follow Us:
Download App:
  • android
  • ios