വെള്ളിയാഴ്ച നാട്ടിലേക്ക് പോകാനുള്ള ഒരുക്കത്തിലായിരുന്നു. പെട്ടെന്ന് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഷാര്‍ജ അല്‍ ഖാസിമി ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഷാര്‍ജ: യുഎഇയില്‍ ജോലി ചെയ്‍തിരുന്ന മലയാളി നാട്ടിലേക്ക് മടങ്ങാനിരുന്ന ദിവസം മരിച്ചു. മലപ്പുറം താനാളൂര്‍ പകരയിലെ പരേതനായ നന്ദനില്‍ അലിയാമുട്ടി ഹാജിയുടെ മകന്‍ മൊയ്‍ദീന്‍കുട്ടി (46) ആണ് മരിച്ചത്. ഷാര്‍ജയില്‍ ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം.

വെള്ളിയാഴ്ച നാട്ടിലേക്ക് പോകാനുള്ള ഒരുക്കത്തിലായിരുന്നു. പെട്ടെന്ന് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഷാര്‍ജ അല്‍ ഖാസിമി ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭാര്യ - റുബീന. മക്കള്‍ - മുഹമ്മദ് ഫായിസ്, ഫാത്തിമ റിഫ, മുഹമ്മദ് ഹിജാസ്. സഹോദരങ്ങള്‍ - മുഹമ്മദ് അഷ്റഫ് (അബുദാബി), പരേതനായ മുസ്‍തഫ. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കുമെന്ന് സാമൂഹിക പ്രവര്‍ത്തകന്‍ അഷ്റഫ് താമരശ്ശേരി അറിയിച്ചു.

Read also: സൗദി അറേബ്യയില്‍ മരിച്ച മലയാളിയുടെ മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി സംസ്‍കരിച്ചു

പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു
ദുബൈ: കാസര്‍കോട് സ്വദേശിയായ പ്രവാസി ദുബൈയില്‍ ഹൃദയാഘാതം മൂലം മരിച്ചു. പട്‌ള ബൂഡിലെ പരേതനായ അരമനവളപ്പ് അബൂബക്കറിന്റെ മകന്‍ അബ്ദുല്‍ ഖാദര്‍ അരമനയാണ് (52) മരിച്ചത്. വര്‍ഷങ്ങളായി ദുബൈയിലെ കമ്പനിയില്‍ ജോലി ചെയ്തുവരികയായിരുന്ന അബ്ദുല്‍ ഖാദര്‍ നേരത്തെ കെ.എം.സി.സി ഭാരവാഹിയുമായിരുന്നു. മാതാവ് - അസ്മ. ഭാര്യ - ഫള്‌ലുന്നിസ. മക്കള്‍ - മുഹമ്മദ് ഷഹ്‌സാദ്, ഫാത്തിമ, മറിയം. സഹോദരങ്ങള്‍ - മുഹമ്മദ് അരമന, മജീദ്, റഹീം, ഗഫൂര്‍, ആയിശ, ബുഷ്‌റ, ഖദീജ, ഹസീന. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.

YouTube video player