അബുദാബി: ഇന്ത്യ-യു എ ഇ സൗഹൃദം കരുത്താർജ്ജിക്കുന്നതായി ദുബായിലെ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ വിപുല്‍. ഇന്ത്യയുടേത് സൗഹൃദം കാത്തു സൂക്ഷിക്കുന്ന പാരമ്പര്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ദുബൈ കെഎംസിസിയിൽ നടന്ന സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാന മാധ്യമ അവാര്‍ഡ് നേടിയ ഏഷ്യാനെറ്റ് ന്യൂസ് ക്യാമറമാൻ സുജിത്തിനെ ചടങ്ങില്‍ ആദരിച്ചു. വിവിധപരിപാടികളും ദുബായിലെ കെഎംസിസി ആസ്ഥാനത്ത് സംഘടിപ്പിച്ചിരുന്നു.