വെറും 15 ദിർഹം മുടക്കിയെടുത്ത ടിക്കറ്റിലൂടെയാണ് അജയ് ഒഗുല ഗ്രാൻഡ് പ്രൈസ് വിജയിയായത്.

ജീവിതത്തിലെ ആദ്യത്തെ എമിറേറ്റ്സ് ഡ്രോ EASY6 ടിക്കറ്റിലൂടെ ഇന്ത്യയിൽ നിന്നുള്ള ഡ്രൈവർക്ക് 15 മില്യൺ ദിർഹം സമ്മാനം. വെറും 15 ദിർഹം മുടക്കിയെടുത്ത ടിക്കറ്റിലൂടെയാണ് അജയ് ഒഗുല രണ്ടര വർഷം മുൻപ് ഗ്രാൻഡ് പ്രൈസ് വിജയിയായത്. ലോകം മുഴുവനുള്ള ഭാഗ്യാന്വേഷികളെ ഈ വിജയം ആവേശം കൊള്ളിച്ചിരുന്നു.

ആഗോളതലത്തിൽ അറിയപ്പെടുന്ന പ്രമുഖ ഓൺലൈൻ ലോട്ടറിയായ എമിറേറ്റ്സ് ഡ്രോ, തങ്ങൾ നൽകുന്ന സമ്മാനങ്ങളുടെയും സാമൂഹിക നന്മയുടെയും പേരിലാണ് ശ്രദ്ധേയമാകുന്നത്. ഇതുവരെ 300 മില്യൺ ദിർഹം സമ്മാനത്തുകയിലൂടെ ഒരു ദശലക്ഷത്തിലധികം വിജയികളെ സൃഷ്ടിച്ച പാരമ്പര്യമാണ് എമിറേറ്റ്സ് ഡ്രോയ്ക്കുള്ളത്.

സാധാരണക്കാരന്റെ സക്സസ്

ദക്ഷിണേന്ത്യയിലെ ഒരു ചെറിയ ഗ്രാമത്തിൽ നിന്നാണ് അജയ് യാത്ര തുടങ്ങുന്നത്. മാസം 3200 ദിർഹം ശമ്പളത്തിൽ യു.എ.ഇയിലെ ഒരു ജ്വല്ലറിക്കടയിൽ ഡ്രൈവറായി ജോലി നോക്കുകയായിരുന്നു ഇതുവരെ. പ്രായമായ അമ്മയെയും ചെറുപ്പമായ സഹോദരങ്ങളെയും നോക്കേണ്ട ചുമതല അജയ് നിറവേറ്റി.

ഒരു ദിവസം ഓഫീസിൽ നിന്ന് കേട്ട ഒരു സംഭാഷണത്തിൽ നിന്നാണ് അജയ് എമിറേറ്റ്സ് ഡ്രോയെക്കുറിച്ച് അറിഞ്ഞത്. ഇത് ഭാഗ്യപരീക്ഷണത്തിന് അദ്ദേഹത്തെ പ്രേരിപ്പിച്ചു. സുഹൃത്തിൽ നിന്നും പണം കടം വാങ്ങി രണ്ട് EASY6 ടിക്കറ്റുകളെടുത്തു. ഫലമോ? 15 മില്യൺ ദിർഹം ഗ്രാൻഡ് പ്രൈസ് തന്നെ നേടി.

“ടിക്കറ്റ് വാങ്ങാൻ തന്നെ പണമില്ലാതിരുന്നത് ഓർക്കുന്നു. ഇപ്പോൾ അതിലൊന്ന് ജീവിതം തന്നെ മാറ്റിമറിച്ചു.” – അജയ് പറയുന്നു.

തിരികെ നൽകൽ - ജീവിതത്തിന്റെ അർത്ഥം

അജയ് തന്റെ ജീവിതം മാറിമറഞ്ഞതിന്റെ ഞെട്ടലിലാണ്, എങ്കിലും തനിക്ക് ലഭിച്ച ഭാഗ്യം തനിക്ക് മാത്രം എന്നതല്ല അദ്ദേഹത്തിന്റെ നയം. തന്റെ ഗ്രാമത്തിൽ തന്നെ ശ്രീ കൃഷ്ണ ഫൌണ്ടേഷൻ എന്ന പേരിൽ അദ്ദേഹം ഒരു സന്നദ്ധ സംഘടന തുടങ്ങി. വിവാഹം, ആരോഗ്യം തുടങ്ങിയ അടിയന്തര സഹായങ്ങൾക്ക് പിന്തുണ നൽകുകയാണ് ഈ സംഘടന. മാത്രമല്ല തന്റെ ഗ്രാമത്തിലെ 1000 വർഷം പഴക്കമുള്ള ക്ഷേത്രം നവീകരിക്കാനും അദ്ദേഹം സഹായം നൽകി.

“ദൈവം സമ്പത്ത് തരുമ്പോൾ, അത് സമൂഹത്തിന് തിരികെ നൽകണം.” അതാണ് താൻ വിശ്വസിക്കുന്നതെന്നും അജയ് പറയുന്നു.

“അദ്ദേഹം എപ്പോഴും സഹായത്തിനുണ്ടാകും. നന്മയുള്ളയാളാണ്. അതുകൊണ്ടാണ് ദൈവം ഈ സമ്പത്ത് നൽകിയതെന്നാണ് എനിക്ക് തോന്നുന്നത്.”- അജയന്റെ സഹോദരി പറയുന്നു.

നാട്ടിൽ കുട്ടികൾക്കായി ഒരു സ്കൂളും അജയ് പണിയുന്നുണ്ട്. കുടുംബത്തെ അദ്ദേഹം ദുബായിലേക്ക് കൊണ്ടുവന്നു, സഹോദരങ്ങൾക്ക് വീട് പണിതു നൽകി, കൂടാതെ നാട്ടിൽ തന്നെ ഒരു നിർമ്മാണക്കമ്പനി തുടങ്ങി. ഇത് പ്രാദേശികമായ തൊഴിലവസരങ്ങൾക്ക് കാരണമാകും എന്നാണ് അജയ് പറയുന്നത്. ഇതിനെല്ലാം പുറമെ സാമ്പത്തികമായി ബുദ്ധിമുട്ടുന്നവർക്ക് സഹായം നൽകാൻ ഒരു ചാരിറ്റബിൾ ട്രസ്റ്റും തുടങ്ങി.

മകളാണ് തന്റെ ഏറ്റവും വലിയ ശുഭാപ്തിവിശ്വാസമെന്ന് അദ്ദേഹം പറയുന്നു. “ഞാൻ സ്വപ്നംകണ്ട ജീവിതം അവൾക്ക് നൽകുക എന്നതാണ് എന്റെ ലക്ഷ്യം.”

കനിവ് പടരുമ്പോൾ

അജയ് കടന്നുപോയ അസാധാരണമായ ഭാഗ്യം ഇന്ത്യയ്ക്കും പുറത്തുമുള്ള നിരവധിപേർക്ക് പ്രതീക്ഷ നൽകുന്നു. ഇത് നിശ്ചയദാർഢ്യത്തിന്റെയും സമൂഹത്തിന് തിരികെ നൽകേണ്ടതിന്റെയും അവസരങ്ങളുടെ ശക്തിയെയുമാണ് കാണിക്കുന്നത്.

ഇന്ന് ആ പ്രചോദനം അദ്ദേഹത്തിന്റെ ഗ്രാമത്തിൽ നിന്നും നിരവധി ആളുകളിലേക്ക് പ്രവഹിക്കുന്നു.

“ബുദ്ധിമുട്ടുകളിലൂടെ പോകുമ്പോഴും കുടുംബത്തിനായി പരിശ്രമിക്കുന്ന അമ്മയെപ്പോലെ എമിറേറ്റ്സ് ഡ്രോ എന്റെ കുടുംബത്തെ അനുഗ്രഹിച്ചു.” – അജയ് പറഞ്ഞു.

എമിറേറ്റ്സ് ഡ്രോ EASY6 വഴി അജയ് ഒഗുലയുടെ 15 മില്യൺ ദിർഹം എന്ന വലിയ വിജയം, അയാളുടെ ഭാവി ഭദ്രമാക്കി. ഇതിന്റെ എല്ലാ തുടക്കം അദ്ദേഹം ഇതിൽ പങ്കെടുക്കാനും വിശ്വസിക്കാനും തയാറായി എന്നിടത്താണ്. അടുത്തത് നിങ്ങളാകാം. സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കാൻ ഒരു ടിക്കറ്റ് മതി. ഇപ്പോൾ തന്നെ ടിക്കറ്റ് വാങ്ങാൻ സന്ദർശിക്കാം emiratesdraw.com