ആരോഗ്യ മന്ത്രി ഡോ.അഹ്മദ് ബിന്‍ മുഹമ്മദ് ബിന്‍ ഉബൈദ് അല്‍ സെയ്ദി മുഖ്യാതിഥിയായിരുന്നു. ഇന്ത്യയും ഒമാനും തമ്മിലുള്ള ചരിത്രപരമായ ഉറ്റബന്ധത്തെ അദ്ദേഹം സ്മരിച്ചു. ഇന്ത്യയിലെ ഐ ടി ഇ സി കോഴ്‌സുകളില്‍ വര്‍ഷങ്ങളായി നിരവധി ഒമാനി പൗരന്മാര്‍ പങ്കെടുക്കുന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദത്തെ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മസ്‌കത്ത്: ഇന്ത്യന്‍ സാങ്കേതിക, സാമ്പത്തിക സഹകരണ ദിനം (ഐടിഇസി)(ITEC) ആഘോഷിച്ച് ഇന്ത്യന്‍ എംബസി(Indian Embassy). ഒമാനില്‍ നിന്നുള്ള ഐ ടി ഇ സി അലുമ്‌നി, ഉദ്യോഗസ്ഥര്‍, വിവിധ മേഖലകളില്‍ നിന്നുള്ള പ്രൊഫഷനലുകള്‍ അടക്കമുള്ള, ഐ ടി ഇ സി പദ്ധതിക്ക് കീഴില്‍ ഇന്ത്യയിലെ വിവിധ പരിശീലന കോഴ്‌സുകളില്‍ പങ്കെടുത്തവര്‍ സന്നിഹിതരായിരുന്നു. ഒമാനി അതോറിറ്റികളില്‍ നിന്നും ഏജന്‍സികളില്‍ നിന്നുമുള്ള നിരവധി ഉദ്യോഗസ്ഥരും പങ്കെടുത്തു. തങ്ങളുടെ ജീവനക്കാര്‍ക്ക് പരിശീലന സംബന്ധിയായ കാര്യങ്ങള്‍ നോക്കിനടത്തുന്നവരാണ് പങ്കെടുത്തത്.
ആരോഗ്യ മന്ത്രി ഡോ.അഹ്മദ് ബിന്‍ മുഹമ്മദ് ബിന്‍ ഉബൈദ് അല്‍ സെയ്ദി മുഖ്യാതിഥിയായിരുന്നു. ഇന്ത്യയും ഒമാനും തമ്മിലുള്ള ചരിത്രപരമായ ഉറ്റബന്ധത്തെ അദ്ദേഹം സ്മരിച്ചു. ഇന്ത്യയിലെ ഐ ടി ഇ സി കോഴ്‌സുകളില്‍ വര്‍ഷങ്ങളായി നിരവധി ഒമാനി പൗരന്മാര്‍ പങ്കെടുക്കുന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദത്തെ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഐ ടി ഇ സി പദ്ധതികള്‍ക്ക് സുല്‍ത്താനേറ്റില്‍ നല്ല പ്രതികരണമാണെന്നും നൂറുകണക്കിന് ഒമാനികള്‍ കോഴ്‌സുകളില്‍ പങ്കെടുത്തിട്ടുണ്ടെന്നും ഇന്ത്യന്‍ അംബാസഡര്‍ അമിത് നാരംഗ് പറഞ്ഞു. ഐ ടി ഇ സി പദ്ധതി ഒമാനില്‍ നടപ്പാക്കാന്‍ പിന്തുണക്കുന്ന ആരോഗ്യ, വിദേശകാര്യ മന്ത്രാലയങ്ങള്‍ക്കും മറ്റ് സര്‍ക്കാര്‍ ഏജന്‍സികള്‍ക്കും സ്ഥാപനങ്ങള്‍ക്കും അദ്ദേഹം നന്ദി അറിയിച്ചു.

1964ലാണ് ഐ ടി ഇ സി പദ്ധതിക്ക് തുടക്കം കുറിച്ചത്. സൗഹൃദ വികസ്വര രാജ്യങ്ങളുടെ ശേഷി നിര്‍മാണത്തിന് സഹായിക്കുന്ന ഇന്ത്യന്‍ സര്‍ക്കാറിന്റെ നയതന്ത്ര പദ്ധതിയാണിത്. പങ്കാളിത്ത രാജ്യങ്ങളുടെ മനുഷ്യ വിഭവ വികസനത്തിന് പ്രധാന സംഭാവന ചെയ്യുന്നുണ്ട് ഇതിലൂടെ. ഏഷ്യ, ആഫ്രിക്ക, കിഴക്കന്‍ യൂറോപ്പ്, ലാറ്റിനമേരിക്ക, കരീബിയന്‍, പസിഫിക്, ചെറുദ്വീപ് രാജ്യങ്ങള്‍ തുടങ്ങിയ മേഖലകളിലെ 160ലേറെ രാജ്യങ്ങളിലെ ഉദ്യോഗസ്ഥര്‍ക്ക് ഐ ടി ഇ സി പ്രകാരം പരിശീലനം നല്‍കിയിട്ടുണ്ട്. കൃഷി, ചെറുകിട- ഇടത്തരം സംരംഭം, മാനേജ്‌മെന്റ്, ഇംഗ്ലീഷ് ഭാഷ, ഐ ടി, സയന്‍സ്- ഐടി, ബയോടെക്‌നോളജി അടക്കമുള്ള 14,000ലേറെ കോഴ്‌സുകളാണ് ഐ ടി ഇ സി പദ്ധതിക്ക് കീഴില്‍ വരുന്നത്. മനുഷ്യ വിഭവ വികസനം, ശേഷി നിര്‍മാണം, ശേഷി വികസനം, ശാക്തീകരണം അടക്കമുള്ളവയാണ് ഈ കോഴ്‌സ് മുഖേന ലഭിക്കുക.

ഒമാന്‍ വിഷന്‍ 2040ന്റെ ലക്ഷ്യങ്ങള്‍ സഫലീകരിക്കാനുള്ള പ്രയാണത്തില്‍ ഒമാന്റെ ശക്തനായ പങ്കാളിയാണ് ഇന്ത്യയെന്ന് അംബാസഡര്‍ പറഞ്ഞു. ഈ പ്രയാണത്തില്‍ വിദഗ്ധ പരിശീലനം, മനുഷ്യവിഭവ വികസനം, ശേഷി വിപുലീകരണം തുടങ്ങിയവ പ്രധാനപ്പെട്ടവയാണ്. ഇതില്‍ തന്നെ ഐ ടി ഇ സി പ്രധാന ഘടകമായി വര്‍ത്തിക്കുന്നു. ഒമാനികള്‍ക്ക് മാത്രമായി പ്രത്യേക കോഴ്‌സുകള്‍ ചെയ്യാമെന്നും അദ്ദേഹം ഉറപ്പുനല്‍കി. ഇന്ത്യയില്‍ കോഴ്‌സ് പൂര്‍ത്തീകരിച്ച ഐ ടി ഇ സി അലുമ്‌നികള്‍ക്ക് ഒത്തുചേരാനുള്ള വേദി കൂടിയായിരുന്നു ആഘോഷം. ഐ ടി ഇ സി കോഴ്‌സ് മുഖേന ലഭിച്ച നേട്ടങ്ങളെ കുറിച്ച് അവര്‍ വാചാലരായി. കോഴ്‌സിനൊപ്പം ഇന്ത്യയുടെ സംസ്‌കാരത്തെയും പൈതൃകത്തെയും സംബന്ധിച്ച് കൂടുതല്‍ അനുഭവിക്കാനായത് ഇവര്‍ സ്മരിച്ചു.
