വെള്ളിയാഴ്‍ച എംബസി പരിസരത്ത് നടന്ന ഓപ്പൺ ഹൗസിൽ അംബാസഡർ അമിത് നാരങ് അധ്യക്ഷത വഹിച്ചു. ഒമാന്റെ വിവിധ ഭാഗങ്ങളിൽ താമസിച്ചുവരുന്ന ഇന്ത്യക്കാർ തങ്ങളുടെ ആവശ്യങ്ങൾ സ്ഥാനപതിയെ നേരിട്ട് അറിയിച്ചതായി എംബസി ട്വീറ്റ് ചെയ്‍തു.
മസ്‍കത്ത്: ഒമാനിലെ ഇന്ത്യക്കാർക്ക് (Expats in Oman) അംബാസഡറെ നേരിട്ടുകണ്ട് പരാതികള്‍ അറിയിക്കുന്നതിനായുള്ള ഓപ്പണ്‍ ഹൗസ് (Open House) വെള്ളിയാഴ്‍ച മസ്‍കത്ത് ഇന്ത്യൻ എംബസിയിൽ (Indian Embassy Muscat) നടന്നു. പ്രവാസികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ ലക്ഷ്യമിട്ടുള്ള ഓപ്പണ്‍ ഹൗസ് എല്ലാ മാസവും രണ്ടാമത്തെ വെള്ളിയാഴ്ചയാണ് നടത്തിവരുന്നത്.
വെള്ളിയാഴ്‍ച എംബസി പരിസരത്ത് നടന്ന ഓപ്പൺ ഹൗസിൽ അംബാസഡർ അമിത് നാരങ് അധ്യക്ഷത വഹിച്ചു. ഒമാന്റെ വിവിധ ഭാഗങ്ങളിൽ താമസിച്ചുവരുന്ന ഇന്ത്യക്കാർ തങ്ങളുടെ ആവശ്യങ്ങൾ സ്ഥാനപതിയെ നേരിട്ട് അറിയിച്ചതായി എംബസി ട്വീറ്റ് ചെയ്‍തു. പരാതിയുമായി എത്തുന്ന എല്ലാ പ്രവാസികളുടെയും കേസുകൾ സമയബന്ധിതമായി പരിഹരിക്കാൻ സാധിക്കുന്നുണ്ടെന്നും എംബസി അറിയിച്ചു. സ്ഥാനപതിയോടൊപ്പം കാര്യാലയത്തിലെ ഉയർന്ന ഉദ്യോഗസ്ഥരും ഓപ്പൺ ഹൗസിൽ പങ്കെടുത്തു.
