നിർദ്ധനരായ ഇന്ത്യക്കാരുടെ താത്കാലിക ഉപയോഗത്തിന് വേണ്ടി മസ്‍കത്ത് ഇന്ത്യൻ സോഷ്യൽ ക്ലബുമായി സഹകരിച്ചാണ് നടപടി.

മസ്‍കത്ത്: ഒമാനിലെ നിർദ്ധനരായ ഇന്ത്യക്കാരുടെ താത്കാലിക ഉപയോഗത്തിന് വേണ്ടി മസ്‍കത്ത് ഇന്ത്യൻ സോഷ്യൽ ക്ലബുമായി സഹകരിച്ച്, ഇന്ത്യൻ എംബസി അഞ്ച് ഓക്സിജൻ കോൺസന്‍ട്രേറ്ററുകൾ തയ്യാറാക്കിയതായി ക്ലബ്‌ അധികൃതർ അറിയിച്ചു. ഓക്സിജൻ ആവശ്യമായി വരുന്നവർ ശ്രീമതി: മഞ്ജിത് കൗർ പർമറുമായി ബന്ധപ്പെടണമെന്നും അറിയിപ്പിൽ പറയുന്നു. ബന്ധപ്പെടേണ്ട ടെലിഫോൺ നമ്പർ 00968 95457781.