ഓപ്പണ്‍ ഹൗസില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ https://shorturl.at/ntCMR എന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചിട്ടുണ്ട്.

അബുദാബി: പ്രവാസി ഇന്ത്യക്കാര്‍ക്ക് തങ്ങളുടെ പ്രശ്‌നങ്ങള്‍ നേരിട്ട് അറിയിക്കാന്‍ അവസരമൊരുക്കി യുഎഇയിലെ ഇന്ത്യന്‍ എംബസിയില്‍ ഓപ്പണ്‍ ഹൗസ് ആരംഭിക്കുന്നു. പരീക്ഷണാര്‍ഥം തുടങ്ങുന്ന ഓപ്പണ്‍ ഹൗസ് നവംബര്‍ 10ന് വൈകിട്ട് മൂന്ന് മണി മുതല്‍ നാലു വരെ ഇന്ത്യന്‍ എംബസി അങ്കണത്തില്‍ നടക്കും.

ഓപ്പണ്‍ ഹൗസില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ https://shorturl.at/ntCMR എന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചിട്ടുണ്ട്. തൊഴില്‍ സംബന്ധമായ പ്രശ്‌നങ്ങള്‍, കോണ്‍സുല്‍ സേവനവുമായി ബന്ധപ്പെട്ട പരാതികള്‍, വിദ്യാഭ്യാസം, ക്ഷേമകാര്യങ്ങള്‍ എന്നിങ്ങനെ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ട എല്ലാ പ്രശ്‌നങ്ങളും അധികൃതര്‍ക്ക് മുമ്പാകെ അവതരിപ്പിക്കാം. ആദ്യത്തെ ഓപ്പണ്‍ ഹൗസിന്റെ പ്രതികരണം അറിഞ്ഞ ശേഷം പരിപാടി വിപുലീകരിക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കും. 

Read Also -  'പൊതുധാര്‍മ്മികത ലംഘിച്ച്' റോഡില്‍ യുവതിയുടെ ഡാന്‍സ്, സോഷ്യല്‍ മീഡിയയില്‍ വീഡിയോ വൈറല്‍, പിന്നാലെ അറസ്റ്റ്

അബുദാബി രാജ്യാന്തര വിമാനത്താവളത്തിന് ഇനി പുതിയ പേര്; വെളിപ്പെടുത്തി അധികൃതര്‍

അബുദാബി: അബുദാബി രാജ്യാന്തര വിമാനത്താവളത്തിന്റെ പേര് സായിദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് എന്നാക്കി മാറ്റുന്നു. 2024 ഫെബ്രുവരി 9 മുതല്‍ പുതിയ പേരിലായിരിക്കും വിമാനത്താവളം അറിയപ്പെടുകയെന്ന് അബുദാബി മീഡിയ ഓഫീസ് അറിയിച്ചു. 

വിമാനത്താവളത്തിന്റെ പേര് സായിദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് എന്ന് മാറ്റുന്നതിന് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഉത്തരവിട്ടു. വിമാനത്താവളത്തിലെ പുതിയ ടെര്‍മിനല്‍ എ തുറക്കുന്നതിനു മുന്നോടിയായാണ് പേര് മാറ്റം സംബന്ധിച്ച് ഉത്തരവിറക്കിയത്.

അതേസമയം നവംബര്‍ ഒന്നു മുതല്‍ 14 വരെ അബുദാബി വിമാനത്താവളത്തിലെ പുതിയ ടെര്‍മിനലായ ടെര്‍മിനല്‍ എ, ടെര്‍മിനല്‍ 1,2,3 എന്നിവയ്‌ക്കൊപ്പം ഒരേ സമയം പ്രവര്‍ത്തിക്കുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. നവംബര്‍ ഒന്ന് മുതല്‍ പ്രവര്‍ത്തിക്കാന്‍ ടെര്‍മിനല്‍ എ സജ്ജമായിട്ടുണ്ട്.

പുതിയ ടെര്‍മിനല്‍ പ്രവര്‍ത്തനം ആരംഭിച്ച് കഴിഞ്ഞാല്‍ നവംബര്‍ 15 മുതല്‍ എല്ലാ എയര്‍ലൈനുകളും ടെര്‍മിനല്‍ എയില്‍ നിന്ന് മാത്രമാകും സര്‍വീസ് നടത്തുകയെന്നും എയര്‍പോര്‍ട്ട് അധികൃതര്‍ വ്യക്തമാക്കി. ഈ ദിവസങ്ങളില്‍ യുഎഇയില്‍ നിന്ന് പുറപ്പെടുന്നതും എത്തിച്ചേരുന്നതുമായ യാത്രക്കാര്‍ അതാത് എയര്‍ലൈനുകളുമായോ എയര്‍പോര്‍ട്ടുമായോ ബന്ധപ്പെട്ട് വിവരങ്ങള്‍ ഉറപ്പാക്കണമെന്ന് അധികൃതര്‍ അഭ്യര്‍ത്ഥിച്ചു. www.abudhabiairport.ae എന്ന വെബ്‌സൈറ്റില്‍ വിമാനസമയം സംബന്ധിച്ച് വിവരങ്ങള്‍ ലഭിക്കും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...