സൗദിയിൽ ഇതുവരെ കൊവിഡ് ബാധിച്ചു മരിച്ച ഇന്ത്യക്കാരുടെ എണ്ണം 21 ആണെന്ന് ഇന്ത്യൻ സ്ഥാനപതി ഡോ. ഔസാഫ് സയീദ് പറഞ്ഞു.
റിയാദ്: സൗദിയിൽ ഇതുവരെ കൊവിഡ് ബാധിച്ചു മരിച്ച ഇന്ത്യക്കാരുടെ എണ്ണം 21 ആണെന്ന് ഇന്ത്യൻ സ്ഥാനപതി ഡോ. ഔസാഫ് സയീദ് പറഞ്ഞു. ഇതിൽ ആറുപേർ മലയാളികളാണ്. ഇതുവരെ രോഗം ബാധിച്ചത് 2788 ഇന്ത്യക്കാർക്കാണെന്നും സ്ഥാപനതി പറഞ്ഞു.
എന്നാൽ കഴിഞ്ഞ 24 മണിക്കൂറിനിടെ ഒമ്പത് പേരുകൂടി മരിച്ചതോടെ സൗദിയിൽ കോവിഡ് 19 ബാധിച്ചു മരിച്ചവരുടെ എണ്ണം 209 ആയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. പുതുതായി ഇന്ന് രോഗം സ്ഥിരീകരിച്ചത് 1687 പേർക്കാണ്.
ഇതോടെ രാജ്യത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 31938 ഉയർന്നു. എന്നാൽ ഇതുവരെ 6783 പേർക്ക് രോഗമുക്തിയുണ്ടായി. ജിദ്ദയിലാണ് ഇന്ന് കൂടുതൽ പേരിൽ രോഗം സ്ഥിരീകരിച്ചത്. 312 പേർക്ക്. മക്ക 308,മദീന 292, റിയാദ് 149, ജുബൈൽ 93, ദമ്മാം 84 എന്നിങ്ങനെയാണ് പ്രധാന നഗരങ്ങളിൽ ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ കണക്ക്.
