ഇയാളുടെ പക്കല്‍ 1,004 ട്രമഡോള്‍ ഗുളികകളാണുണ്ടായിരുന്നത്. 

കുവൈത്ത് സിറ്റി: കുവൈത്തില്‍ നിരോധനമുള്ള മയക്കുമരുന്ന് ഗുളികകളുമായെത്തിയ പ്രവാസി പിടിയിലായി. കുവൈത്ത് അന്താരാഷ്‍ട്ര വിമാനത്താവളത്തില്‍ വെച്ച് കസ്റ്റംസ് നടത്തിയ പരിശോധനയിലാണ് ഇന്ത്യക്കാരന്‍ അറസ്റ്റിലായത്. ഇയാളുടെ പക്കല്‍ 1,004 ട്രമഡോള്‍ ഗുളികകളാണുണ്ടായിരുന്നത്. തിങ്കളാഴ്‍ചയായിരുന്നു സംഭവം. ഇന്ത്യയില്‍ നിന്നുള്ള വിമാനത്തില്‍ തന്നെയാണ് ഇയാള്‍ എത്തിയതെന്നും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പിടിയിലായ വ്യക്തിയുടെ മറ്റ് വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.