സ്വകാര്യ വാഹനത്തില്‍ വന്‍തോതില്‍ മദ്യം കടത്തിയ പ്രവാസി ഇന്ത്യക്കാരൻ ഒമാനില്‍ പിടിയില്‍. 

മസ്കറ്റ്: ഒമാനില്‍ വന്‍ തോതില്‍ മദ്യം കടത്തിയ പ്രവാസി ഇന്ത്യക്കാരന്‍ അറസ്റ്റില്‍. സ്വകാര്യ കാറില്‍ അനധികൃതമായി മദ്യം കടത്തിയതിനാണ് ഇയാളെ പിടികൂടിയത്. ഇബ്രിയിലെ ഫഹൂദ് പ്രദേശത്ത് വെച്ചാണ് പ്രവാസിയെ ഓയില്‍ ആന്‍ഡ് ഗ്യാസ് ഫെസിലിറ്റിസ് സെക്യൂരിറ്റി പൊലീസ് കമാന്‍ഡ് അറസ്റ്റ് ചെയ്തത്. പ്രതിക്കെതിരായ നിയമ നടപടികള്‍ പൂര്‍ത്തിയാക്കി വരികയാണെന്ന് റോയല്‍ ഒമാൻ പൊലീസ് അറിയിച്ചു.

Scroll to load tweet…