1100 ബോട്ടില്‍ മദ്യമാണ് പിടിയിലായ ഇന്ത്യക്കാരനില്‍ നിന്ന് കണ്ടെടുത്തത്. മദ്യനിര്‍മാണത്തിന് ഉപയോഗിക്കുന്ന അസംസ്‍കൃത വസ്‍തുക്കളും ഉപകരണങ്ങളും മറ്റ് സാധന സാമഗ്രികളുമെല്ലാം പിടിച്ചെടുത്തിട്ടുണ്ട്. 

കുവൈത്ത് സിറ്റി: കുവൈത്തില്‍ വന്‍ മദ്യശേഖരവുമായി ഇന്ത്യക്കാരനെ അറസ്റ്റ് ചെയ്‍തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഹവല്ലിയില്‍ നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്. ഇയാള്‍ മദ്യം നിര്‍മിച്ച് ആവശ്യക്കാര്‍ക്ക് വിതരണം ചെയ്‍തുവന്നിരുന്നതായും അധികൃതര്‍ കണ്ടെത്തിയിട്ടുണ്ട്.

1100 ബോട്ടില്‍ മദ്യമാണ് പിടിയിലായ ഇന്ത്യക്കാരനില്‍ നിന്ന് കണ്ടെടുത്തത്. മദ്യനിര്‍മാണത്തിന് ഉപയോഗിക്കുന്ന അസംസ്‍കൃത വസ്‍തുക്കളും ഉപകരണങ്ങളും മറ്റ് സാധന സാമഗ്രികളുമെല്ലാം പിടിച്ചെടുത്തിട്ടുണ്ട്. ഇവയുടെ ചിത്രങ്ങള്‍ ഔദ്യോഗിക സോഷ്യല്‍ മീഡിയാ അക്കൗണ്ടുകള്‍ വഴി കുവൈത്ത് ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ടു. ആവശ്യമായ നിയമനടപടികള്‍ സ്വീകരിച്ച ശേഷം ഇയാളെ ബന്ധപ്പെട്ട അധികൃതര്‍ക്ക് കൈമാറും. 

കഴിഞ്ഞ ദിവസം അഹ്‍മദിയില്‍ നടത്തിയ പരിശോധനയില്‍ മദ്യം നിര്‍മിച്ചിരുന്ന ആറ് പ്രവാസികളെ അറസ്റ്റ് ചെയ്‍തിരുന്നു. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള സംഘമാണ് അവിടെ നിന്ന് പിടിയിലായത്. ഇവരെയും തുടര്‍ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി. കുറ്റകൃത്യങ്ങള്‍ പ്രതിരോധിക്കാനുള്ള കര്‍ശന പരിശോധനയാണ് രാജ്യമെമ്പാടും നടത്തി വരുന്നതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Scroll to load tweet…

Read also: വിവാഹത്തില്‍ നിന്ന് പിന്മാറാന്‍ മരിച്ചെന്ന് വിശ്വസിപ്പിച്ചു; മുന്‍ കാമുകനെതിരെ പരാതിയുമായി യുവതി