സംസ്‌കരിക്കാത്ത മലിനജലം ഇയാള്‍ മക്കയിലെ മരുഭൂമിയില്‍ ഒഴുക്കിയതായി അധികൃതര്‍ കണ്ടെത്തി. പ്രാദേശിക പാരിസ്ഥിതിക വ്യവസ്ഥക്ക് ഗുരുതര പ്രത്യാഘാതങ്ങളുണ്ടാക്കുന്നതാണ് ഇയാളുടെ പ്രവൃത്തി.

റിയാദ്: മക്കയിലെ മരുഭൂമിയില്‍ മലിനജലം ഒഴുക്കിയ ഇന്ത്യക്കാരന്‍ പിടിയില്‍. പാരിസ്ഥിതിക നിയമങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചതിനാണ് ഇന്ത്യക്കാരനെ പിടികൂടിയത്. രാജ്യത്തെ നിയമം അനുസരിച്ച് 10 വര്‍ഷം തടവും 3 കോടി റിയാലും (66.6 കോടി ഇന്ത്യന്‍ രൂപ) ലഭിച്ചേക്കാവുന്ന കുറ്റമാണിത്. ഇന്ത്യക്കാരന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. 

സംസ്‌കരിക്കാത്ത മലിനജലം ഇയാള്‍ മക്കയിലെ മരുഭൂമിയില്‍ ഒഴുക്കിയതായി അധികൃതര്‍ കണ്ടെത്തി. പ്രാദേശിക പാരിസ്ഥിതിക വ്യവസ്ഥക്ക് ഗുരുതര പ്രത്യാഘാതങ്ങളുണ്ടാക്കുന്നതാണ് ഇയാളുടെ പ്രവൃത്തി. സംഭവത്തില്‍ ഇടപെട്ട സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സസ് ഇയാള്‍ക്കെതിരെ വേണ്ട നടപടികളെടുക്കുകയായിരുന്നു.

സൗദി നിയമം അനുസരിച്ച് ഇത്തരത്തിലുള്ള പാരിസ്ഥിതിക കുറ്റകൃത്യങ്ങള്‍ക്ക് കര്‍ശന ശിക്ഷയാണ് നല്‍കുന്നത്. മലിനജലമോ ദ്രവപദാര്‍ത്ഥങ്ങളോ പ്രദേശങ്ങളിലേക്ക് വലിച്ചെറിയുകയോ ഒഴുക്കി കളയുകയോ ചെയ്യുന്നവര്‍ക്ക് മൂന്ന് കോടി റിയാല്‍ വരെ പിഴയോ 10 വര്‍ഷം വരെ തടവോ രണ്ടും ഒന്നിച്ചോ ആണ് ശിക്ഷ. രിസ്ഥിതിയെ ദോഷകരമായി ബാധിക്കുന്ന ഏതെങ്കിലും പ്രവൃത്തികള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ മക്ക, റിയാദ്, ശര്‍ഖിയ എന്നിവിടങ്ങളിലുള്ളവര്‍ 911 എന്ന നമ്പറിലും മറ്റ് ഭാഗങ്ങളിലുള്ളവര്‍ 999,9996 എന്നീ നമ്പറുകളിലും അറിയിക്കണമെന്ന് അധികൃതര്‍ അഭ്യര്‍ത്ഥിച്ചു. 

Read Also -  പ്രവാസികള്‍ക്ക് കോളടിച്ചു; ദേശീയ ദിന പൊതു അവധി പ്രഖ്യാപിച്ചു, ആകെ നാലു ദിവസം അവധി, സ്വകാര്യ മേഖലക്കും ബാധകം

സൗദിയില്‍ വരും ദിവസങ്ങളില്‍ കനത്ത മഴക്കും കാറ്റിനും സാധ്യത; മുന്നറിയിപ്പ് നല്‍കി കാലാവസ്ഥ കേന്ദ്രം

റിയാദ്: സൗദി അറേബ്യയുടെ പല ഭാഗങ്ങളിലും തിങ്കളാഴ്ച മുതല്‍ വ്യാഴാഴ്ച വരെ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥ കേന്ദ്രം അറിയിച്ചു. മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാനുള്ള സാധ്യതയാണുള്ളത്.

ജിസാന്‍, അസീര്‍, അല്‍ ബാഹ, മക്ക എന്നിവിടങ്ങളില്‍ തിങ്കളാഴ്ച മഴയ്ക്ക് സാധ്യതയുണ്ട്. അല്‍ ബാഹ, മക്ക, മദീന, തബൂക്ക്, അല്‍ ജൗഫ്, വടക്കന്‍ അതിര്‍ത്തികള്‍, ഹായില്‍, ഖസീം എന്നിവിടങ്ങളില്‍ ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ മഴയ്ക്കുള്ള സാധ്യത പ്രവചിക്കുന്നുണ്ട്. ജിദ്ദ, ബഹ്റ, റാബിഗ്, ഖുലൈസ്, അല്‍ ലെയ്ത്, അല്‍ ഖുനാഫിദ് എന്നിവിടങ്ങളില്‍ ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ കനത്ത മഴക്ക് സാധ്യതയുണ്ട്. ഇതിന് പുറമെ യാമ്പു, അല്‍ അയ്സ്, ബാദ്ര്‍, വാദി അല്‍ ഫറ, ഉമുജ്, അല്‍ വാജ് എന്നിവിടങ്ങളില്‍ ചൊവ്വാഴ്ചയും മക്ക, തായിഫ്, അല്‍ ജുമും, അല്‍ കമില്‍, അല്‍ അര്‍ദിയാത്ത്, മയ്സാന്‍ എന്നിവിടങ്ങളില്‍ ബുധനാഴ്ചയും മഴക്ക് സാധ്യതയുള്ളതായി കാലാവസ്ഥ കേന്ദ്രം അറിയിച്ചു. ബുധൻ, വ്യാഴം ദിവസങ്ങളിൽ, കിഴക്കൻ പ്രദേശങ്ങളായ ജുബൈൽ, ദമ്മാം, അബ്‌ഖൈഖ്, അൽഅഹ്‌സ, അൽഉദയ്ദ്, അൽഖോബർ എന്നിവടങ്ങളിലും റിയാദിലെ ഷഖ്‌റ, അൽദവാദ്മി, അഫീഫ്, താദിഗ്, അൽഘട്ട്, അൽസുൽഫി, അൽ മജ്മഅ, അൽഖുവയ്യ, മക്ക അൽമുക്കറമ, അൽഖുർമ, തുറാബ, റാനിയ, അൽമുവൈഹ് എന്നിവടങ്ങളിലും മഴ പെയ്യും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...