ആദ്യത്തെ കേസില്‍ 27കാരനായ യുവാവാണ് മുറിയിലെ സീലിങില്‍ കയറില്‍ തൂങ്ങി മരിച്ചത്. അല്‍ ഫര്‍വാനിയ ഏരിയയിലെ താമസസ്ഥലത്താണ് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

കുവൈത്ത് സിറ്റി: കുവൈത്തില്‍ പ്രവാസി ഇന്ത്യക്കാരനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മറ്റൊരു സംഭവത്തില്‍ ആത്മഹത്യക്ക് ശ്രമിച്ച പ്രവാസിയെ രക്ഷപ്പെടുത്തുകയും ചെയ്തതായി പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് 'ഗള്‍ഫ് ന്യൂസ്' റിപ്പോര്‍ട്ട് ചെയ്തു. 

ആദ്യത്തെ കേസില്‍ 27കാരനായ യുവാവാണ് മുറിയിലെ സീലിങില്‍ കയറില്‍ തൂങ്ങി മരിച്ചത്. അല്‍ ഫര്‍വാനിയ ഏരിയയിലെ താമസസ്ഥലത്താണ് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയതെന്ന് അല്‍ അന്‍ബ റിപ്പോര്‍ട്ട് ചെയ്തു. മരിച്ച യുവാവിന് സാമ്പത്തിക പ്രശ്‌നങ്ങളും അതേ തുടര്‍ന്ന് മാനസിക പ്രയാസങ്ങളും ഉണ്ടായിരുന്നെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു. അതേസമയം ആത്മഹത്യക്ക് ശ്രമിച്ച മറ്റൊരു ഇന്ത്യക്കാരന്റെ ജീവന്‍ രക്ഷപ്പെടുത്താനായി. കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ച ഇയാളെ ചോദ്യം ചെയ്ത് വരികയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രവാസി യുവാവിന്റെ സുഹൃത്താണ് ഇയാള്‍ ആത്മഹത്യക്ക് ശ്രമിച്ച വിവരം റിപ്പോര്‍ട്ട് ചെയ്തത്.

തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആത്മഹത്യ ചെയ്ത യുവാവിന്റെ നാടുകടത്തല്‍ സംബന്ധിച്ച് ഇതുവരെ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. ആത്മഹത്യാ ശ്രമത്തിനുള്ള കാരണവും ഇയാളുടെ പ്രായവും വ്യക്തമല്ല.