കുവൈത്ത് സിറ്റി:  കുവൈത്തില്‍ പ്രവാസി ഇന്ത്യക്കാരന്‍ ബഹുനില കെട്ടിടത്തിന്റെ ഇരുപത്തി ഒന്‍പതാം നിലയില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു. സാലിഹിയ ഏരിയയിലായിരുന്നു സംഭവമെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

കെട്ടിടത്തില്‍ ജോലി ചെയ്തിരുന്ന ടെക്നീഷ്യനാണ് ആത്മഹത്യ ചെയ്തതെന്ന് അന്വേഷണത്തില്‍ വ്യക്തമായി. പബ്ലിക് പ്രോസിക്യൂഷന്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് കുവൈത്ത് ബനീദ് അല്‍ ഗറിലെ താമസ സ്ഥലത്ത് മറ്റൊരു പ്രവാസി തൂങ്ങി മരിച്ചത്.