കുവൈത്തില്‍ പ്രവാസി ഇന്ത്യക്കാരന്‍ താമസ സ്ഥലത്ത് തൂങ്ങി മരിച്ചു.

കുവൈത്ത് സിറ്റി: കുവൈത്തില്‍ (Kuwait) പ്രവാസി ഇന്ത്യക്കാരനെ തൂങ്ങി മരിച്ച നിലയില്‍ (committed suicide) കണ്ടെത്തി. കബദ് (Kabad) ഏരിയയിലായിരുന്നു സംഭവം. താമസ സ്ഥലത്തെ സീലിങില്‍ നിന്ന് കയര്‍ കൊണ്ട് കുരുക്കുണ്ടാക്കി തൂങ്ങിയ നിലയിലാണ് കണ്ടെത്തിയത്.

ശാസ്‍ത്രീയ പരിശോധനകള്‍ക്കായി മൃതദേഹം ഫോറന്‍സിക് പരിശോധനയ്‍ക്ക് അയച്ചു. പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്‍ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. കൊവിഡ് മഹാമാരിയുടെ തുടക്കം മുതല്‍ കുവൈത്തില്‍ ആത്മഹത്യകളുടെ എണ്ണം വര്‍ദ്ധിച്ചുവരികയാണെന്ന് പ്രാദേശിക മാധ്യമങ്ങള്‍ അടുത്തിടെ റിപ്പോര്‍ട്ട് ചെയ്‍തിരുന്നു.