അപകടം സംഭവിച്ച ഉടൻ തന്നെ റോയൽ കമീഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
റിയാദ്: സൗദി കിഴക്കൻ പ്രവിശ്യയിലെ ജുബൈലിൽ ജോലിക്കിടെ ഭാരമുള്ള ഇരുമ്പ് കഷണങ്ങൾ പതിച്ച് യു.പി സ്വദേശി മരിച്ചു. ഉത്തർപ്രദേശ് അസംഗഢ് സ്വദേശി ദിൽഷാദ് അഹ്‌മദ് (55) ആണ് മരിച്ചത്. സ്വകാര്യ കമ്പനിയിലെ ജോലിക്കിടെ വലിയ ഭാരമുള്ള ഇരുമ്പ് ഭാഗങ്ങൾ ശരീരത്തിലേക്ക് വീണ് ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു.
അപകടം സംഭവിച്ച ഉടൻ തന്നെ റോയൽ കമീഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ജുബൈലിലെ സ്വകാര്യ കമ്പനിയിൽ പെട്രോൾ എഞ്ചിൻ മെക്കാനിക്ക് ആയി ജോലി ചെയ്തുവരികയായിരുന്നു മരണപ്പെട്ട ദിൽഷാദ് അഹ്‌മദ്. മൃതദേഹം റോയൽ കമീഷൻ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണെന്ന് മരണാനന്തര നടപടികൾക്ക് നേതൃത്വം നൽകുന്ന പ്രവാസി വെൽഫെയർ ജനസേവന വിഭാഗം കൺവീനർ സലിം ആലപ്പുഴ അറിയിച്ചു.
മലയാളി ഹജ്ജ് തീർത്ഥാടകൻ മക്കയിൽ മരിച്ചു
റിയാദ്: മലപ്പുറം പരപ്പനങ്ങാടി സ്വദേശിയായ ഹജ്ജ് തീർഥാടകൻ ഹൃദയാഘാതത്തെത്തുടർന്ന് മക്കയിൽ മരിച്ചു. ചെട്ടിപ്പടിയിലെ നടമ്മൽ പുതിയകത്ത് ഹംസ (78) ആണ് മരിച്ചത്. ഈ മാസം എട്ടിന് സ്വകാര്യ ഗ്രൂപ്പിൽ ഹജ്ജിനെത്തിയതായിരുന്നു അദ്ദേഹം. മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ ലീഗൽ ഡിപ്പാർട്ട്മെന്റ് കൺവയൻസിൽ സൂപ്രണ്ടായി വിരമിച്ച ഇദ്ദേഹം സ്ഥിര താമസവും മുംബൈയിൽ തന്നെയായിരുന്നു.
പരേതരായ മുഹമ്മദിന്റെയും ആയിഷയുടെയും മകനാണ്. ഭാര്യ - സൗദ കണ്ടോത്ത് (മുംബൈ), മക്കൾ - അർഷാദ് (ബാങ്ക് ഓഫ് ഒമാൻ, മസ്‍കത്ത്), ഷബീർ (മുനിസിപ്പൽ കോഓപ്പറേറ്റീവ് ബാങ്ക്, ന്യൂ മുംബൈ), മുംതാസ് (യൂനിയൻ ബാങ്ക് ഓഫ് ഇന്ത്യ, ന്യൂ മുംബൈ), സീനത്ത് (എച്ച്.ആർ ഐ.സി.ഐ.സി.ഐ സെക്യൂരിറ്റീസ് ലിമിറ്റഡ്, ന്യൂ മുംബൈ). മരുമക്കൾ: നൂർജഹാൻ ഫിസിയോ തെറാപ്പിസ്റ്റ് കണ്ണൂർ, ഷാദിയ മുംബൈ, ഷാനവാസ് കൊടുങ്ങല്ലൂർ (ബാംഗ്ലൂർ).
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...
