കഴിഞ്ഞ ദിവസം നിര്യാതനായ കണ്ണൂർ മുട്ടം സ്വദേശി മുഹമ്മദിന്റെ മൃതദേഹം ജിദ്ദയില്‍ ഖബറടക്കി

റിയാദ്: കഴിഞ്ഞ ദിവസം ജിദ്ദക്ക് (Jeddah) സമീപം റാബിഗിലെ താമസസ്ഥലത്ത് ഹൃദയാഘാതം മൂലം (Cardiac arrest) മരിച്ച കണ്ണൂർ മുട്ടം സ്വദേശി മുഹമ്മദിന്റെ മൃതദേഹം ഖബറടക്കി. ളുഹർ നമസ്കാരത്തിന് ശേഷം റാബിഖ് മഖ്‍ബറയിലാണ് ഖബറടക്കിയത്. റാബിഖിലെ ഫോളോ ലോജിസ്റ്റിക് കമ്പനി ജീവനക്കാരനായിരുന്ന അദ്ദേഹം ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്) പ്രവർത്തകനാണ്. ഖബറടക്കുന്നതിനുള്ള നടപടിക്രമങ്ങൾ കമ്പനി അധികൃതരും ഐ.സി.എഫ് പ്രവർത്തകരായ അബ്ബാസ് ചെങ്കാനി, നസീർ മുതുകുറ്റി എന്നിവരും ചേർന്ന് പൂർത്തിയാക്കി.

Add Asianetnews as a Preferred SourcegooglePreferred