ഞായറാഴ്ച വൈകിട്ടോടെയാണ് അപകടം ഉണ്ടായത്. സുഹൃത്തുക്കള്‍ക്കൊപ്പം വാദിഹുഖൈനില്‍ എത്തിയ ഇദ്ദേഹം അപകടത്തില്‍പ്പെടുകയായിരുന്നു.
മസ്‌കറ്റ്: പ്രവാസി ഇന്ത്യക്കാരന്‍ ഒമാനില്‍ മുങ്ങി മരിച്ചു. ഒമാനിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നായ വടക്കന്‍ ബാത്തിന ഗവര്‍ണറേറ്റിലെ റുസ്താഖിലെ വാദി ഹുഖൈനില്‍ ആണ് കര്‍ണാടക സ്വദേശി മരിച്ചത്. ചിക്കമംഗ്ലൂരു സ്വദേശി സന്തേശ് സതീഷ് (28) ആണ് മരിച്ചത്.
ഞായറാഴ്ച വൈകിട്ടോടെയാണ് അപകടം ഉണ്ടായത്. സുഹൃത്തുക്കള്‍ക്കൊപ്പം വാദിഹുഖൈനില്‍ എത്തിയ ഇദ്ദേഹം അപകടത്തില്‍പ്പെടുകയായിരുന്നു. ജോയ് ആലുക്കാസ് ജുവലറി മസ്‌കറ്റ് റൂവി ബ്രാഞ്ചിലെ സെയില്‍സ് എക്‌സിക്യൂട്ടീവാണ്. മൃതദേഹം റുസ്താഖ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.
പക്ഷാഘാതം ബാധിച്ച മലയാളി സൗദിയിൽ മരിച്ചു
റിയാദ്: പക്ഷാഘാതം ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട മലയാളി റിയാദിൽ മരിച്ചു. കണ്ണൂർ നടാൽ സ്വദേശിയും റിയാദിലെ കേളി കലാസാംസ്കാരിക വേദി മുസാഹ്മിയ ഏരിയ ദവാദ്മി യൂനിറ്റ് അംഗവുമായ സാജൻ പാറക്കണ്ടി (60) ആണ് മരിച്ചത്.
പക്ഷാഘാതത്തെ തുടർന്ന് റിയാദ് അമീർ മുഹമ്മദ് ബിൻ അബ്ദുൽ അസീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മസ്‌തിഷ്‌ക മരണം സംഭവിക്കുകയായിരുന്നു. കഴിഞ്ഞ 30 വർഷമായി റിയാദിൽ നിന്ന് 300 കിലോമീറ്ററകലെ ദവാദ്മിയിൽ വർക്ക് ഷോപ്പ് ഇൻചാർജ് ആയി ജോലി ചെയ്തുവരികയായിരുന്നു. ഭാര്യ: പി. സുലജ, മകൾ: സനിജ, മരുമകൻ: അമൃതേഷ്. മൃതദേഹം നാട്ടിലെത്തിക്കുന്ന പ്രവർത്തനങ്ങൾക്ക് കേളി കേന്ദ്ര ജീവകാരുണ്യ വിഭാഗം നേതൃത്വം നൽകുന്നു.
അതേസമയം സന്ദർശന വിസയിൽ റിയാദിൽ മകൻറെ അടുത്തെത്തിയ മലപ്പുറം സ്വദേശി കഴിഞ്ഞ ദിവസം ആശുപത്രിയിൽ ചികിത്സയലിരിക്കെ മരണപ്പെട്ടു. മലപ്പുറം പെരിന്തൽമണ്ണ ആനമങ്ങാട് തൂതപാറലിലെ പാറകളത്തിൽ വീട്ടിൽ ഹംസ (71) ആണ് റിയാദ് ശുമൈസി കിങ് സഊദ് ആശുപത്രിയിൽ മരിച്ചത്.
ശാരീരിക അസ്വസ്ഥതയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട് ചികിത്സയിൽ കഴിയുകയായിരുന്നു. രണ്ട് മാസം മുമ്പാണ് ഭാര്യയുൾപ്പടെ കുടുംബസമേതം റിയാദിൽ മകൻറെ അടുത്ത് എത്തിയത്.
