മത്ര സൂഖിലുള്ള റെഡിമെയ്ഡ് മൊത്തവിതരണ കടയിലെ ജീവനക്കാരനായിരുന്നു ഇദ്ദേഹം. ലേഡീസ് മാര്‍ക്കറ്റിന് അകത്തുള്ള താമസസ്ഥലത്താണ് പ്രിന്‍സിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

മത്ര: പ്രവാസി ഇന്ത്യക്കാരനെ(Indian expat) ഒമാനിലെ(Oman) താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. രാജസ്ഥാനിലെ(Rajasthan) ജയ്പൂര്‍ നിംബഹേഡ് സ്വദേശി പ്രിന്‍സ് മുഹമ്മദിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. 

മത്ര സൂഖിലുള്ള റെഡിമെയ്ഡ് മൊത്തവിതരണ കടയിലെ ജീവനക്കാരനായിരുന്നു ഇദ്ദേഹം. ലേഡീസ് മാര്‍ക്കറ്റിന് അകത്തുള്ള താമസസ്ഥലത്താണ് പ്രിന്‍സിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കുടുംബസമേതം മത്രയില്‍ താമസിച്ചു വരികയായിരുന്നു. ഭാര്യ: റഷീദ.

ശാരീരിക അസ്വാസ്ഥ്യമുണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച പ്രവാസി മലയാളി മരിച്ചു

15 വയസുകാരനായ മലയാളി വിദ്യാര്‍ത്ഥിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

മസ്‍കത്ത്: ഒമാനില്‍ മലയാളി ബാലനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തൃശൂര്‍ തൃപ്രയാര്‍ സ്വദേശി വിനയന്റെ മകന്‍ വിമല്‍ കൃഷ്‍ണന്‍ (15) ആണ് മരിച്ചത്. ദാഹിറ ഗവര്‍ണറേറ്റിലെ ഇബ്രിയില്‍ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

ഇബ്രി ഇന്ത്യന്‍ സ്‍കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ് വിമല്‍ കൃഷ്‍ണന്‍. പിതാവ് വിനയന്‍ ഇബ്രിയിലെ സയന്‍സ് കോളേജ് അധ്യാപകനാണ്. അദ്ദേഹം ഭക്ഷണം വാങ്ങാനായി പുറത്തുപോയി തിരിച്ചുവന്നപ്പോഴാണ് വിമലിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.