14,000 യുഎസ് ഡോളര്‍, രണ്ടു ലക്ഷം ദിര്‍ഹം വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ എന്നിവ അടങ്ങിയ ബാഗാണ് റിതേഷ് ജെയിംസിന് കളഞ്ഞുകിട്ടിയത്.

ദുബായ്: കളഞ്ഞുകിട്ടിയ സ്വര്‍ണവും പണവുമടങ്ങിയ ബാഗ് പൊലീസിലേല്‍പ്പിച്ച് മാതൃകയായി ഇന്ത്യക്കാരന്‍. ദുബായില്‍ താമസിക്കുന്ന ഇന്ത്യക്കാരനായ റിതേഷ് ജെയിംസ് ഗുപ്ത എന്നയാളാണ് സത്യസന്ധമായ പ്രവൃത്തിയിലൂടെ ദുബായ് പൊലീസിന്റെ പ്രശംസ നേടിയത്. 

14,000 യുഎസ് ഡോളര്‍, രണ്ടു ലക്ഷം ദിര്‍ഹം വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ എന്നിവ അടങ്ങിയ ബാഗാണ് റിതേഷ് ജെയിംസിന് കളഞ്ഞുകിട്ടിയത്. എന്നാല്‍ ഉടന്‍ തന്നെ റിതേഷ് പൊലീസില്‍ വിവരമറിയിക്കുകയും ഖിസൈസ് പൊലീസിന് ബാഗ് കൈമാറുകയുമായിരുന്നു. റിതേഷിന്റെ മാതൃകാപരമായ പ്രവൃത്തിയെ ദുബായ് പൊലീസ് അഭിനന്ദിക്കുകയും അദ്ദേഹത്തിനെ ആദരിക്കുകയും ചെയ്തു. സമൂഹവും പൊലീസും തമ്മിലുള്ള സഹകരണത്തിന്റെ പ്രാധാന്യം ഖിസൈസ് പൊലീസ് സ്റ്റേഷന്‍ ഡയറക്ടര്‍ ബ്രിഗേഡിയര്‍ യൂസഫ് അബ്ദുള്ള സാലിം അല്‍ അദിദി ചൂണ്ടിക്കാട്ടി.