സംഭവം സംബന്ധിച്ച് ഷാര്‍ജ പൊലീസിന്റെ സെന്‍ട്രല്‍ ഓപ്പറേഷന്‍സ് റൂമില്‍ വിവരം ലഭിക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.

ഷാര്‍ജ: ഷാര്‍ജയിലെ അല്‍ നഹ്‍ദ പാലത്തില്‍ നിന്ന് താഴേക്ക് ചാടി പ്രവാസി ജീവനൊടുക്കി. 35 വയസ് പ്രായമുള്ള ഇന്ത്യക്കാരനാണ് കഴിഞ്ഞ ദിവസം വൈകുന്നേരം ഏഴ് മണിയോടെ പാലത്തില്‍ നിന്ന് താഴേക്ക് ചാടിയതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്നാല്‍ ഇയാളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല.

സംഭവം സംബന്ധിച്ച് ഷാര്‍ജ പൊലീസിന്റെ സെന്‍ട്രല്‍ ഓപ്പറേഷന്‍സ് റൂമില്‍ വിവരം ലഭിക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. പൊലീസ് പട്രോള്‍ സംഘങ്ങളും നാഷണല്‍ ആംബുലന്‍സും സ്ഥലത്തെത്തി. സാമ്പത്തിക പ്രശ്നങ്ങള്‍ അലട്ടിയിരുന്നത് കാരണം യുവാവ് ബോധപൂര്‍വം ജീവനൊടുക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്നാണ് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയത്. പാലത്തിന് താഴെ അതീവ ഗുരുതരാവസ്ഥയില്‍ കണ്ടെത്തിയ ഇയാളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

Read also: സൗദി അറേബ്യയെ നടുക്കിയ കൊലപാതകത്തില്‍ കുറ്റവാളിയുടെ വധശിക്ഷ നടപ്പാക്കി