Asianet News MalayalamAsianet News Malayalam

മതസ്പര്‍ധ പ്രചരിപ്പിക്കുന്ന പോസ്റ്റ്; ഒരു പ്രവാസി ഇന്ത്യക്കാരന് കൂടി ജോലി നഷ്ടമായി

കൊവിഡ് വൈറസിന്റെ രൂപത്തിലുള്ള ബോംബുകള്‍ ധരിച്ച ചാവേറുകളായി മുസ്ലിംകളെ ചിത്രീകരിക്കുന്ന കാര്‍ട്ടൂണുകള്‍ ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ചതിനാണ് ബാലകൃഷ്ണയെ കമ്പനി പിരിച്ചുവിട്ടത്.

indian expat lost job for social media post hurting religious sentiments
Author
Dubai - United Arab Emirates, First Published Apr 13, 2020, 11:58 AM IST

ദുബായ്: സാമൂഹിക മാധ്യമങ്ങളില്‍ മതസ്പര്‍ധ പ്രചരിപ്പിക്കുന്ന രീതിയിലുള്ള പോസ്റ്റിട്ട ഇന്ത്യക്കാരന് ദുബായില്‍ ജോലി നഷ്ടമായി. ഹൈദരാബാദ് സ്വദേശിയായ ബാലകൃഷ്ണ നക്കയെയാണ് ദുബായിലെ മോറൊ ഹബ് ഡാറ്റാ സൊല്യൂഷന്‍സ് എന്ന കമ്പനിയില്‍ നിന്ന് പിരിച്ചുവിട്ടത്. കമ്പനിയിലെ ചീഫ് അക്കൗന്‍റായിരുന്നു ബാലകൃഷ്ണ.  

കൊവിഡ് വൈറസിന്റെ രൂപത്തിലുള്ള ബോംബുകള്‍ ധരിച്ച ചാവേറുകളായി മുസ്ലിംകളെ ചിത്രീകരിക്കുന്ന കാര്‍ട്ടൂണുകള്‍ ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ചതിനാണ് ബാലകൃഷ്ണയെ കമ്പനി പിരിച്ചുവിട്ടത്. ഇയാളുടെ പോസ്റ്റിനെതിരെ നിരവധി പേര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. മതത്തെ പരിഹസിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ട മറ്റൊരു ഇന്ത്യക്കാരനും യുഎഇയില്‍ ജോലി നഷ്ടമായിരുന്നു. 
 

Follow Us:
Download App:
  • android
  • ios