ദുബൈയിലെ ജബല്‍ അലിയിലായിരുന്നു സംഭവം. 39 വയസുകാരനായ ഇന്ത്യക്കാരന്‍ രാത്രിയില്‍ ഒറ്റയ്‍ക്ക് നടന്നുവരവെ മോഷ്‍ടാക്കളുടെ സംഘം തടഞ്ഞുനിര്‍ത്തുകയും കത്തി കാട്ടി ഭീഷണിപ്പെടുത്തുകയുമായിരുന്നു. 

ദുബൈ: കത്തി കാട്ടി ഭീഷണിപ്പെടുത്തി പ്രവാസിയുടെ പണം തട്ടിയ മോഷ്‍ടാവിനെ അതേ സ്ഥലത്തുവെച്ച് പിടികൂടി പൊലീസിനെ ഏല്‍പ്പിച്ചു. നൈജീരിയന്‍ സ്വദേശിയാണ് പിടിയിലായത്. മോഷണം നടന്ന് നാലാം ദിവസം അതേ സ്ഥലത്തുവെച്ച് ഇയാള്‍ മറ്റൊരാളുടെ പണം തട്ടാന്‍ ശ്രമിക്കുന്നതിനിടയിലാണ് പിടിയിലായത്.

ദുബൈയിലെ ജബല്‍ അലിയിലായിരുന്നു സംഭവം. 39 വയസുകാരനായ ഇന്ത്യക്കാരന്‍ രാത്രിയില്‍ ഒറ്റയ്‍ക്ക് നടന്നുവരവെ മോഷ്‍ടാക്കളുടെ സംഘം തടഞ്ഞുനിര്‍ത്തുകയും കത്തി കാട്ടി ഭീഷണിപ്പെടുത്തുകയുമായിരുന്നു. സംഘത്തിലുണ്ടായിരുന്ന ഒരാള്‍ പഴ്‍സില്‍ നിന്ന് 1600 ദിര്‍ഹം എടുത്തശേഷം രക്ഷപ്പെട്ടു.

മൂന്ന് ദിവസത്തിന് ശേഷം ഇതേ സംഘം അതേ സ്ഥലത്തുവെച്ച് മറ്റൊരാളില്‍ നിന്ന് പണം തട്ടാന്‍ ശ്രമിക്കുന്നത് ഇന്ത്യക്കാരന്‍ കണ്ടു. ഇതുവഴി പോവുകയായിരുന്ന ഒരുകൂട്ടം പാകിസ്ഥാന്‍ സ്വദേശികളുടെ സഹായത്തോടെ ഇയാളെ കീഴ്‍പ്പെടുത്തുകയും സംഭവം പൊലീസില്‍ അറിയിക്കുകയുമായിരുന്നു. പൊലീസ് സ്ഥലത്തെത്തി പ്രതിയെ അറസ്റ്റ് ചെയ്‍തു. സംഘത്തിലെ മറ്റുള്ളവര്‍ ഒളിവിലാണ്. ആയുധം ഉപയോഗിച്ചുള്ള കവര്‍ച്ചയ്‍ക്കാണ് പ്രോസിക്യൂഷന്‍ കുറ്റം ചുമത്തിയിരിക്കുന്നത്. കേസില്‍ വിധി പറയുന്നതുവരെ വരെ പ്രതി കസ്റ്റഡിയിലായിക്കും. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona