അബുദാബി: വ്യാഴാഴ്ച അബുദാബിയില്‍ നടന്ന ലോട്ടറി നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം ലഭിച്ചത് മലയാളിക്ക്. ആദ്യത്തെ 10 സമ്മാനങ്ങളില്‍ എട്ടെണ്ണവും ഇന്ത്യക്കാര്‍ക്ക് തന്നെയാണ് ലഭിച്ചത്. മലയാളിയായ ശരത് പുരുഷോത്തമനാണ് 15 കോടി ദിര്‍ഹത്തിന്റെ (ഏകദേശം 28 കോടി ഇന്ത്യന്‍ രൂപ) ഒന്നാം സമ്മാനം ലഭിച്ചത്.

എട്ട് ഇന്ത്യക്കാര്‍ക്കൊപ്പം ഒരു പാകിസ്ഥാന്‍ പൗരനും ഫിജിയില്‍ നിന്നുള്ള ഒരാളുമാണ് ആദ്യ 10 വിജയികളുടെ പട്ടികയില്‍ ഇടംപിടിച്ചത്. ഇന്ത്യക്കാരനായ ജിനചന്ദ്രന്‍ വാഴൂര്‍ നാരായണന് ഒരു ലക്ഷം ദിര്‍ഹത്തിന്റെ രണ്ടാം സമ്മാനം ലഭിച്ചു.