കഴിഞ്ഞ നറുക്കെടുപ്പിലെ ഗ്രാന്‍ഡ് പ്രൈസ് വിജയിയാണ് ഇത്തവണത്തെ സമ്മാനാര്‍ഹമായ ടിക്കറ്റ് തെരഞ്ഞെടുത്തത്. നറുക്കെടുപ്പ് വേദിയില്‍ വെച്ച് സന്ദീപിനെ ബിഗ് ടിക്കറ്റ് പ്രതിനിധികളായ റിച്ചാര്‍ഡും ബുഷ്രയും ഫോണില്‍ വിളിച്ച് സമ്മാനവിവരം അറിയിച്ചിരുന്നു.

അബുദാബി: അബുദാബി ബിഗ് ടിക്കറ്റിന്‍റെ 278-ാമത് സീരീസ് നറുക്കെടുപ്പില്‍ 1.5 കോടി ദിര്‍ഹം (35 കോടിയിലേറെ ഇന്ത്യൻ രൂപ) സ്വന്തമാക്കി പ്രവാസി ഇന്ത്യക്കാരന്‍. ദുബൈയില്‍ താമസിക്കുന്ന സന്ദീപ് കുമാര്‍ പ്രസാദ് വാങ്ങിയ 200669 എന്ന ടിക്കറ്റ് നമ്പരാണ് വമ്പൻ ഭാഗ്യം നേടിക്കൊടുത്തത്.

ഓഗസ്റ്റ് 19നാണ് ഇദ്ദേഹം സമ്മാനാര്‍ഹമായ ടിക്കറ്റ് വാങ്ങിയത്. കഴിഞ്ഞ നറുക്കെടുപ്പിലെ ഗ്രാന്‍ഡ് പ്രൈസ് വിജയിയാണ് ഇത്തവണത്തെ സമ്മാനാര്‍ഹമായ ടിക്കറ്റ് തെരഞ്ഞെടുത്തത്. നറുക്കെടുപ്പ് വേദിയില്‍ വെച്ച് സന്ദീപിനെ ബിഗ് ടിക്കറ്റ് പ്രതിനിധികളായ റിച്ചാര്‍ഡും ബുഷ്രയും ഫോണില്‍ വിളിച്ച് സമ്മാനവിവരം അറിയിച്ചിരുന്നു. മൂന്ന് മാസമായി ബിഗ് ടിക്കറ്റില്‍ പങ്കെടുക്കുന്നുണ്ടെന്നും 20 സുഹൃത്തുക്കളുമായി ചേര്‍ന്നാണ് സമ്മാനാര്‍ഹമായ ടിക്കറ്റ് വാങ്ങിയതെന്നും അദ്ദേഹം പറഞ്ഞു.

ഗ്രാന്‍ഡ് പ്രൈസിന് പുറമെ മറ്റ് ആറ് പേര്‍ക്ക് 100,000 ദിര്‍ഹം വീതവും സമ്മാനമായി ലഭിച്ചു. ബംഗ്ലാദേശ് സ്വദേശിയായ മുഹമ്മദ് റഷീദ് (072030), 202912 എന്ന ടിക്കറ്റ് നമ്പരിലൂടെ ജോര്‍ദാന്‍ സ്വദേശിയായ നാസ്സര്‍ എൽ ഫറൂക്കി, 141650 എന്ന ടിക്കറ്റ് നമ്പരിലൂടെ ഇന്ത്യക്കാരനായ നിഖില്‍ രാജ് നടരാജന്‍, 033741 എന്ന ടിക്കറ്റ് നമ്പരിലൂടെ ഇന്ത്യക്കാരനായ മുഹമ്മദ് ഫൈസല്‍ വെമ്പാല, ഇന്ത്യക്കാരനായ രഞ്ജിത് കുമാര്‍ രാമചന്ദ്രൻ നായര്‍ (253573), ശ്രീലങ്കയില്‍ നിന്നുള്ള ജുജേതന്‍ ജുജെ (415109) എന്നിവരാണ് 100,000 ദിര്‍ഹം സ്വന്തമാക്കിയ ആറുപേര്‍.