ഓണ്‍ലൈനായി ജനുവരി നാലിന് പ്രശാന്ത് വാങ്ങിയ 041945 നമ്പര്‍ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. ഒരു ലക്ഷം ദിര്‍ഹത്തിന്റെ രണ്ടാം സമ്മാനവും ഇന്ത്യക്കാരന് തന്നെയാണ് ലഭിച്ചത്. 

അബുദാബി: അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ വീണ്ടും ഭാഗ്യം മലയാളിക്കൊപ്പം. ഞായറാഴ്ച നടന്ന നറുക്കെടുപ്പില്‍ ഒരു കോടി ദിര്‍ഹത്തിന്റെ (ഏകദേശം 19.50 കോടി ഇന്ത്യന്‍ രൂപ) ഒന്നാം സമ്മാനവും മലയാളിയെ തേടിയെത്തി. ദുബായില്‍ താമസിക്കുന്ന പ്രശാന്തിനെയാണ് ഇക്കുറി ഭാഗ്യം കടാക്ഷിച്ചത്.

ഓണ്‍ലൈനായി ജനുവരി നാലിന് പ്രശാന്ത് വാങ്ങിയ 041945 നമ്പര്‍ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. ഒരു ലക്ഷം ദിര്‍ഹത്തിന്റെ രണ്ടാം സമ്മാനവും ഇന്ത്യക്കാരന് തന്നെയാണ് ലഭിച്ചത്. ആദ്യ 10 സ്ഥാനങ്ങളില്‍ ആറും ഇന്ത്യക്കാര്‍ സ്വന്തമാക്കി. രണ്ട് പാകിസ്ഥാന്‍ പൗരന്മാരും ഫിലിപ്പൈനില്‍ നിന്നും ദക്ഷിണ കൊറിയയില്‍ നിന്നുമുള്ള ഓരോരുത്തരും ഭാഗ്യശാലികളുടെ പട്ടികയില്‍ ഇടം നേടി.